Sorry, you need to enable JavaScript to visit this website.

വായ്പാ അപേക്ഷ നിരസിച്ചു; യുവാവ് ബാങ്ക് ശാഖക്ക് തീയിട്ടു

ബെംഗളൂരു-  വായ്പക്കള്ള അപേക്ഷ നിരസിച്ചതില്‍ ക്ഷുഭിതനായ യുവാവ് ബാങ്കിന് തീയിട്ടു. കര്‍ണാടകയിലെ ഹവേരി ജില്ലയില്‍ കഗിനെല്ലി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ പെടുന്ന ഹെഡുഗോണ്ട ഗ്രാമത്തില്‍ കാനറ ബാങ്കിന്റെ ബ്രാഞ്ചിനാണ് യുവാവ് തീയിട്ടത്. ഇയാളോ പോലീസ് അറസ്റ്റ് ചെയ്തു.
വായ്പക്കുവേണ്ടി യുവാവ് ബാങ്കിനെ സമീപിച്ചിരുന്നെന്നും എന്നാല്‍ ചില രേഖകളുടെ വെരിഫിക്കേഷന് ശേഷം അപേക്ഷ ബാങ്ക് നിരസിച്ചിരുന്നുവെന്നും പോലീസ് പറഞ്ഞു. ബാങ്കിനുള്ളില്‍ നിന്നും തീയും പുകയുമുയരുന്നത് കണ്ടവര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.  12 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി പോലീസ് വെളിപ്പെടുത്തി.

റട്ടിഹല്ലി നഗരത്തില്‍ താമസിക്കുന്ന വസീം ഹസ്രത്ത്്‌സാബ് മുല്ല എന്ന 33 കാരനാണ് അറസ്റ്റിലായത്. ഐ.പി.സിയിലെ 436, 477 എന്നീ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു.

 

 

Latest News