പനജി- മുംബൈയിലെ ലീലാവതി ആശുപത്രിയിലെ ചികിത്സ കഴിഞ്ഞിറങ്ങിയ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറെ കടുത്ത അടിവയര്‍ വേദനയെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകുന്നേരമാണ് പരീക്കറെ ഗോവ മെഡിക്കല്‍ കോളെജ് ആശുപത്രിയിലെത്തിച്ചത്. അദ്ദേഹത്തിന് നിര്‍ജ്ജലീകരണം സംഭവിച്ചിരുന്നതായി ആരോഗ്യ മന്ത്രി വിശ്വജിത്ത് റാണെ അറിയിച്ചു. ഇപ്പോല്‍ ചികിത്സയോട് നല്ല രീതിയില്‍ പ്രതികരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പരീക്കറുടെ ആരോഗ്യ സ്ഥിതിയെ കുറിച്ച് ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നതിനിടെ മുംബൈയിലെ ആശുപത്രിയില്‍ നിന്നു വ്യാഴാഴ്ച ഇറങ്ങിയ ഉടന്‍ അദ്ദേഹം ഏവരേയും അമ്പരിപ്പിച്ച് നിയമസഭയിലെത്തി ബജറ്റ് അവതരിപ്പിച്ചിരുന്നു.