ലോസാഞ്ചലസ്- ഈ വര്‍ഷത്തെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ട്വിറ്ററിലൂടെയാണ് ഹോളിവുഡ് ഫോറിന്‍ പ്രസ്സ് അസോസിയേഷന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. കോവിഡിനെ തുടര്‍ന്ന് താര സമ്പന്നതയില്ലാതെയായിരുന്നു പുരസ്‌കാര പ്രഖ്യാപനം. ദി പവര്‍ ഓഫ് ദി ഡോഗ് ആണ് മികച്ച സിനിമ.
നെറ്റ്ഫ്‌ളിക്‌സ് ചിത്രം 'ദി പവര്‍ ഓഫ് ദി ഡോഗ്', കെന്നെത്ത് ബ്രനാഗിന്റെ ബെല്‍ഫാസ്റ്റ് എന്നിവയാണ് നോമിനേഷനില്‍ മുന്നിട്ടു നിന്നത്. നെറ്റ്ഫ്‌ളിക്‌സില്‍ പുറത്തിറങ്ങിയ ജനപ്രിയ സൗത്ത് കൊറിയന്‍ സീരീസ് സ്‌ക്വിഡ് ഗെയിമും മികച്ച ടിവി സീരീസ്-ഡ്രാമ, മികച്ച നടന്‍ - സീരീസ്, മികച്ച നടന്‍ -സീരീസ് എന്നീ വിഭാഗങ്ങളില്‍ നോമിനേഷന്‍ ചെയ്യപ്പെട്ടിരുന്നു.
സക്‌സഷന്‍ ആണ് മികച്ച സീരീസായി തെരഞ്ഞെടുക്കപ്പെട്ടത്. മികച്ച ഫീച്ചര്‍ ഫിലിം സംവിധായകനായി ദി പവര്‍ ഓഫ് ദി ഡോഗ് സംവിധായകന്‍ ജെയിംസ് കാംപിയോണ്‍ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച നടനായി വില്‍ സ്മിത്ത് തെരഞ്ഞെടുക്കപ്പെട്ടു. നിക്കോള്‍ കിഡ്മാനാണ് മികച്ച നടി.