ന്യൂദല്‍ഹി- രാജ്യത്ത് ഒമിക്രോണ്‍ വകഭേദത്തിന്റെ വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ കോവിഡ് സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉന്നത തല യോഗം വിളിച്ചു. ഞായര്‍ വൈകീട്ട് 4.30ന് യോഗം ചേരും.
ഞായറാഴ്ച രാവിലെ എട്ടു മണിക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രസിദ്ധീകരിച്ച പുതിയ കണക്കുകള്‍ പ്രകാരം 24 മണിക്കൂറിനിടെ ഇന്ത്യയില്‍ പുതുതായി 1.59 ലക്ഷത്തിലേറെ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഏഴു മാസത്തിനിടെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കോവിഡ് കണക്കാണിത്. ആക്ടീവ് കേസുകളുടെ എണ്ണം 5.90 ലക്ഷമായും ഉയര്‍ന്നു. ആറു മാസത്തിനിടെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.