ഇറ്റലിയില്‍ നിന്ന് അമൃത്‌സറിലെത്തിയ ഒരു വിമാനത്തിലെ 125 പേര്‍ക്ക് കോവിഡ്

അമൃത്സര്‍- ഇറ്റലിയിലെ മിലാനില്‍ നിന്നും പഞ്ചാബിലെ അമൃത്സറിലെത്തിയ വിമാനത്തിലെ 179 പേരില്‍ 125 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതേതുടര്‍ന്ന് അമൃത്സര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ബഹളമായി. യാത്രാക്കാരും എയര്‍പോര്‍ട്ട് അധികാരികളും തമ്മില്‍ വാക്കേറ്റമുണ്ടായി. വിമാനത്തില്‍ കയറുന്നിതനു മുമ്പ് കോവിഡ് നെഗറ്റീവ് ആണെന്ന പരിശോധനാ ഫലം കയ്യിലുണ്ടെന്ന് പറഞ്ഞാണ് യാത്രക്കാര്‍ അധികൃതരെ സമീപിച്ചത്. വിമാനത്താവളത്തിന് പുറത്ത് ഇവരുടെ ബന്ധുക്കളും പ്രതിഷേധിച്ചു. വിമാന യാത്രക്കാരില്‍ ഇത്രയും പേര്‍ക്ക് കോവിഡ് പോസിറ്റീവ് ആയതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് അവരുടെ ആരോപണം. വ്യാഴാഴ്ച പുലര്‍ച്ചെയാണ് വിമാനം അമൃത്‌സറില്‍ ഇറങ്ങിയത്.
 

Latest News