ന്യൂദല്‍ഹി- കോവിഡ് വീണ്ടും വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ 15-18 പ്രായക്കാരായ കുട്ടികളെ കഴിയുംവേഗം വാക്‌സിനെടുക്കുന്നതിന് പ്രേരിപ്പിക്കണമെന്ന് സ്‌കൂള്‍ മേധാവികളോടും അധ്യാപകരോടും ജീവനക്കാരോടും സി.ബി.എസ്.ഇ അഭ്യര്‍ഥന.
കുട്ടികള്‍ക്ക് വേഗത്തില്‍തന്നെ വാക്‌സിന്‍ ലഭിച്ചതായി ഉറപ്പുവരുത്താന്‍ രക്ഷിതാക്കളെ പ്രേരിപ്പിക്കണമെന്നാണ് സി.ബി.എസ്.ഐ ആവശ്യപ്പെടുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശപ്രകാരം 15 നും 18നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ വാക്‌സിനെടുക്കുന്നത് അവരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് വീടുകളില്‍നിന്് സ്‌കൂളുകളിലേക്ക് പുറപ്പെടുന്ന കുട്ടികള്‍ക്ക് ഇത് അനിവാര്യമാണെന്നും സി.ബി.എസ്.ഇ പ്രസ്താവനയില്‍ പറഞ്ഞു.