ഫലസ്തീനി യുവാവിനെ ഇസ്രായില്‍ സൈന്യം വെടിവെച്ചുകൊന്നു

വെസ്റ്റ് ബാങ്ക്- അധിനിഷ്ട വെസ്റ്റ് ബാങ്കില്‍ ഫലസ്തീനി യുവാവിനെ ഇസ്രായില്‍ സൈന്യം കൊലപ്പെടുത്തി.  വടക്കന്‍ വെസ്റ്റ് ബാങ്കില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് ബാക്കിര്‍ ഹഷാഷ് എന്ന 21 കാരനെ കൊലപ്പെടുത്തിയതെന്ന് ഫലസ്തീന്‍ മെഡിക്കല്‍ വൃത്തങ്ങള്‍ അറിയിച്ചു.

നബുലസ് പട്ടണത്തില്‍ പ്രവേശിച്ച ഇസ്രായില്‍ സൈന്യം അറസ്റ്റുകള്‍ തുടരുന്നതിനിടെയാണ് യുവാവിനെ വെടിവെച്ചു കൊന്നത്.

 

Latest News