ജിദ്ദ- ടൊവിനോ തോമസ്‌ബേസില്‍ ജോസഫ് കൂട്ടുകെട്ടിലിറങ്ങിയ മിന്നല്‍ മുരളി ജൈത്രയാത്ര തുടരുന്നു. 30ലധികം രാജ്യങ്ങളില്‍ മിന്നല്‍ മുരളി ആദ്യ പത്തിലുണ്ട്. ഡിസംബര്‍ 27 മുതല്‍ ജനുവരി 2 വരെയുള്ള കഴിഞ്ഞ ആഴ്ചയില്‍, ഇംഗ്ലീഷ് ഇതര സിനിമകളിലെ ആഗോള ട്രെന്‍ഡിംഗ് ലിസ്റ്റില്‍ മൂന്നാമതാണ് സിനിമ. ഇന്ത്യയില്‍ ഇപ്പോഴും മിന്നല്‍ മുരളി ട്രെന്‍ഡിംഗ് പട്ടികയില്‍ ഒന്നാമതുണ്ട്. സംവിധായകന്‍ ബേസില്‍ ജോസഫ് തന്നെയാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്. അര്‍ജന്റീന, ബഹാമസ്, ബൊളീവിയ, ബ്രസീല്‍, ചിലി, ഡൊമിനിക്കന്‍ റിപ്പബ്ലിക്ക്, ഇക്വഡോര്‍, എല്‍ സാല്‍വദോര്‍, ഹോണ്ടുറാസ്, ജമൈക്ക, പനാമ, പരാഗ്വേ, പെറു, ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ, ഉറുഗ്വെ, മൗറീഷ്യസ്, നൈജീരിയ, ബഹ്‌റൈന്‍, ബംഗ്ലാദേശ്, കുവൈറ്റ്, മലേഷ്യ, മാല്‍ദീവ്‌സ്, ഒമാന്‍, പാകിസ്താന്‍, ഖത്തര്‍, സൗദി അറേബ്യ, സിംഗപ്പൂര്‍, ശ്രീലങ്ക, യുഎഇ തുടങ്ങിയ രാജ്യങ്ങളിലാണ് മിന്നല്‍ മുരളി ആദ്യ പത്തിലുള്ളത്. ആഗോള ചലച്ചിത്ര മാര്‍ക്കറ്റിലെ സുപ്രധാന ഇടമായി കണക്കാക്കപ്പെടുന്ന ബ്രസീലില്‍ ചിത്രം ട്രെന്‍ഡിംഗ് ആയത് ഏറെ ശ്രദ്ധേയമാണ്. മലയാള സിനിമകളുടെ ആഗോള മാര്‍ക്കറ്റിലും ഇത് നിര്‍ണായക സ്വാധീനമാവും.