കൊച്ചി- മലയാള ചലച്ചിത്ര ലോകത്തെ അഭിയ ചക്രവര്‍ത്തിയായ മോഹന്‍ലാല്‍ ഒടിയന് ശേഷം ഇറങ്ങിയ സിനിമകളില്‍ ഒന്നും തന്നെ താടി ഉപേക്ഷിക്കാന്‍ തയ്യാറായിരുന്നില്ലെന്ന് വാര്‍ത്തകള്‍ പ്രചരിക്കുന്നു.മോഹന്‍ലാലിന്റെ ഏറ്റവും വലിയ മെഗാ ഹിറ്റുകളില്‍ ഒന്നായ ദൃശ്യം 2 വില്‍ താടി വയ്ക്കാതെ ജോര്‍ജ്ജുകുട്ടിയെ അവതരിപ്പിക്കണം എന്നാണ് സംവിധായകന്‍ ജീത്തു ജോസഫ് ആഗ്രഹിച്ചിരുന്നത്. പക്ഷെ തനിക്ക് താടി വേണമെന്ന് മോഹന്‍ലാല്‍ നിര്‍ബന്ധം പിടിക്കുക ആയിരുന്നു എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍.
ഏറെ കൊട്ടോഘോഷിക്കപ്പെട്ട വി.എ.ശ്രീകുമാര്‍ ചിത്രം ഒടിയനു വേണ്ടി മോഹന്‍ലാല്‍ നടത്തിയത് വമ്പന്‍ മേക്ക് ഓവര്‍ ആയിരുന്നു. ആ ചിത്രത്തിനായി അദ്ദേഹം ക്രമാതീതമായി ശരീരഭാരം കുറച്ചിരുന്നു. ഇതേ കാലയളവില്‍ മോഹന്‍ലാല്‍ വിദേശത്ത് പോയി ബോട്ടോക്‌സ് ഇഞ്ചക്ഷന്‍ എടുത്തുവെന്നു അന്ന് തന്നെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. മുഖത്ത് ഒട്ടനവധി മാറ്റങ്ങള്‍ വരുത്തുന്നതിന് വേണ്ടിയാണ് ബോട്ടോക്‌സ് ഇഞ്ചക്ഷന്‍ എടുക്കുന്നത്. എന്നാല്‍, ഈ ഇന്‍ജെക്ഷന്‍ എടുത്തത്തിലൂടെ മോഹന്‍ലാലിനെ അത് പ്രതികൂലമായി ബാധിച്ചു. അദ്ദേഹത്തിന്റെ മുഖത്തെ മാംസ പേശികളെ ഇത് സാരമായിത്തന്നെ ബാധിച്ചെന്നാണ് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നത്. മുഖത്തെ പേശികള്‍ ഉപയോഗിച്ച് അഭിനയത്തിന്റെ സൂക്ഷ്മ ഭാവങ്ങള്‍ പോലും ചെയ്തിരുന്ന മോഹന്‍ലാലിന് ഇപ്പോള്‍ അത് തീരെ കഴിയാതെയായി.
ബോട്ടോക്‌സ് ഇഞ്ചക്ഷന് എടുത്തതിനു ശേഷം അഭിനയിച്ച എല്ലാ ചിത്രങ്ങളിലും മോഹന്‍ലാല്‍ താടി സ്ഥിരമാക്കിയത് ഇക്കാരണം കൊണ്ടാണ്. ദൃശ്യം2 വില്‍ താടിയില്ലാതെ അഭിനയിക്കണമെന്നായിരുന്നു തീരുമാനിച്ചിരുന്നത്. ദൃശ്യം ആദ്യ ഭാഗത്തിലെ അതേ ഗെറ്റപ്പ് തുടര്‍ന്നാല്‍ മതിയെന്നായിരുന്നു സംവിധായകനും നിശ്ചയിച്ചിരുന്നത്. എന്നാല്‍ താടി വച്ച് തന്നെ അഭിനയിക്കുന്നതാണ് നല്ലതെന്ന് മോഹന്‍ലാല്‍ താല്‍പര്യപ്പെടുക ആയിരുന്നു. ഒടിയന് ശേഷം ഇറങ്ങിയ മിക്ക ചിത്രങ്ങളിലും മോഹന്‍ലാല്‍ ഇതേ താടി തുടര്‍ന്ന് പോന്നിരുന്നു. എന്നാല്‍ മിക്ക ചിത്രങ്ങളിലും ആദ്യം കണ്‌സീവ് ചെയ്തിരുന്നത് താടിയില്ലാതെ ആയിരുന്നു. താരചക്രവര്‍ത്തിയുടെ അഭിനയത്തില്‍ പഴയ പൂര്‍ണത ഇല്ലന്നാണ് നിരൂപകരും വിമര്‍ശകരും ഒരേപോലെ അഭിപ്രായപ്പെടുന്നത്.