Sorry, you need to enable JavaScript to visit this website.

കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളില്‍ പകുതി  ജീവനക്കാര്‍, മറ്റുള്ളവര്‍ക്ക് വര്‍ക്ക് ഫ്രം ഫോം

ന്യൂദല്‍ഹി- കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്ന പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളില്‍ വീണ്ടും നിയന്ത്രണമേര്‍പ്പെടുത്തി. അണ്ടര്‍ സെക്രട്ടറി തലത്തില്‍ താഴെയുള്ള ജീവനക്കാരില്‍ പകുതിപേര്‍ ഓഫീസില്‍ നേരിട്ടെത്തിയാല്‍ മതിയെന്ന് കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിദേശത്തില്‍ പറയുന്നു. മറ്റുള്ളവര്‍ക്ക് വര്‍ക്ക് ഫ്രം ഹോം മാതൃകയില്‍ ജോലി തുടരാം. രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ 30,000 കടന്ന സാഹചര്യത്തിലാണ് പുതിയ മാര്‍ഗനിര്‍ദേശം. ഓഫീസില്‍ വരുന്നതില്‍ നിന്ന് അംഗപരിമിതരെയും ഗര്‍ഭിണികളെയും ഒഴിവാക്കി. ഓഫീസുകളില്‍ ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ വ്യത്യസ്ത സമയങ്ങളില്‍ ജീവനക്കാര്‍ ഓഫീസിലെത്തണം.കണ്ടൈന്‍മെന്റ് സോണുകളിലുള്ളവര്‍ ഓഫീസുകളില്‍ വരേണ്ടതില്ലെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
 

Latest News