ന്യൂദൽഹി- മുസ്ലിം സ്ത്രീകളെ അവഹേളിക്കുകയെന്ന ലക്ഷ്യത്തോടെ സെക്സ് ഫോട്ടോകൾ അപ് ലോഡ് ചെയ്യുന്നതിനായി തയാറാക്കിയ ബുള്ളി ബായി ആപ്പ് നിർമാതാവിനെ ഗിറ്റ്ഹബ് ബ്ലോക്ക് ചെയ്തതായി ഐ.ടി മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.
സൈബർ ഭീഷണികൾ അന്വേഷിക്കുന്ന സി.ഇ.ആർ.ടിയും പോലീസും കൂടുതൽ നടപടികൾ സ്വീകരിക്കും. മുസ്ലിം സ്ത്രീകളെ മാത്രം ഉദ്ദേശിചുള്ള വെബ് പേജിൽ കാമോപക ഫോട്ടോകളാണ് അപ് ലോഡ് ചെയ്തിരുന്നത്. ഇതിനെതിരെ വ്യാപക പരാതികൾ ഉയർന്നിരുന്നു.
തന്റെ വ്യാജഫോട്ടോ അപ്‌ലോഡ് ചെയ്തതായി മാധ്യമ പ്രവർത്തക നൽകിയ പരാതിയിൽ ദൽഹി പോലീസ് കേസെടുത്തിട്ടുണ്ട്.