ഹൈദരാബാദ്- നടി സാമന്തയുടെ വിവാഹമോചനവാര്‍ത്ത വലിയ ഞെട്ടലോടെയാണ് തെന്നിന്ത്യ കേട്ടത്. ഇപ്പോഴിതാ ജീവിത പങ്കാളിയെ കുറിച്ച് നടി പങ്കുവെച്ച വാക്കുകളാണ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ജീവിത പങ്കാളിയെ തെരഞ്ഞെടുക്കുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം എന്നാണ് സാമന്ത മുന്നറിയിപ്പ് നല്‍കുന്നത്. 'ജീവിതത്തിലെ തൊണ്ണൂറ് ശതമാനം സന്തോഷവും ദുരിതവും നമ്മുടെ ജീവിത പങ്കാളിയെ ആശ്രയിച്ചിരിക്കുന്നതിനാല്‍ നമ്മുടെ പങ്കാളിയെ ശ്രദ്ധാപൂര്‍വം തെരഞ്ഞെടുക്കണം' സാമന്ത കുറിച്ചു. 2022ല്‍ കൂടുതല്‍ റൊമാന്റിക് ആകുന്നത് പോലുള്ള കാര്യങ്ങളും ചെക്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.'ആളുകള്‍ക്ക് രണ്ടാമതൊരു അവസരം നല്‍കുന്നത് ശരിയാണെങ്കിലും ഒരാള്‍ക്ക് മൂന്നാമതൊരു അവസരം നല്‍കണം. ഇവ തീര്‍ച്ചയായും ജ്ഞാനത്തിന്റെ മുത്തുകളാണ്. ബന്ധങ്ങള്‍ക്ക് നമ്മുടെ ജീവിതത്തില്‍ ആഴത്തിലുള്ള സ്വാധീനം ചെലുത്താനാകും' സാമന്ത പറഞ്ഞു.നാഗചൈതന്യയുമായുള്ള വേര്‍പിരിയലിന് ശേഷം തനിക്ക് പിന്തുണ നല്‍കിയ ആരാധകര്‍ക്ക് നന്ദി അറിയിച്ച് സാമന്ത എത്തിയിരുന്നു. അടുത്തിടെയാണ് സാമന്ത അഭിനയിച്ച പുഷ്പ തിയേറ്ററുകളിലെത്തിയത്. പുഷ്പയിലെ സാമന്തയുടെ ഐറ്റം ഡാന്‍സ് വലിയ ശ്രദ്ധ നേടിയിരുന്നു.