മുംബൈ-'ബാഹുബലി'ക്ക് ശേഷം രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ആര്‍ആര്‍ആര്‍ റിലീസ് നീട്ടി. ജനുവരി 7നായിരുന്നു ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. ദല്‍ഹി, മുംബൈ തുടങ്ങിയ സ്ഥലങ്ങളില്‍ കോവിഡ് നിയന്ത്രണം ശക്തമാവുകയും തീയേറ്ററുകള്‍ അടച്ചിടാന്‍ തീരുമാനിക്കുകയും ചെയ്തതോടെയാണ് ചിത്രത്തിന്റെ റിലീസ് മാറ്റാന്‍ അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചത്.
ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍ എന്നിവര്‍ മുഖ്യകഥാപാത്രങ്ങളാകുന്ന ചിത്രം 1920കളിലെ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമരസേനാനികളുടെ കഥയാണ് പറയുന്നത്. 450 കോടി മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ചിത്രത്തിലൂടെ ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും അജയ് ദേവ്ഗണും ദക്ഷിണേന്ത്യന്‍ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നുവെന്ന പ്രത്യേകതയും ആര്‍ആര്‍ആറിനുണ്ട്. വി. വിജയേന്ദ്രപ്രസാദാണ് ചിത്രത്തിന്റെ തിരക്കഥ.