കൊച്ചി- വിക്‌സ് വേപോറബിന്റെ ശ്വസനാരോഗ്യ സംരക്ഷണ കാമ്പയിനിനൊപ്പം ചേര്‍ന്ന് യുവനടി രശ്മിക മന്ദാന. തണുപ്പ് കാലാവസ്ഥയില്‍ ശ്വസനാരോഗ്യം സംരക്ഷിക്കാന്‍ താന്‍ ചെയ്യുന്ന കാര്യങ്ങള്‍ പങ്ക് വയ്ക്കുകയാണ് നടി. കഫക്കെട്ടിന്റെ ആദ്യ സൂചനകള്‍ വരുമ്പോള്‍ തന്നെ വിക്‌സ് വേപോറബ് ഉപയോഗിച്ച് ആവി പിടിക്കുന്ന ശീലത്തെ കുറിച്ചും, ലക്ഷണങ്ങളില്‍ നിന്ന് ആശ്വാസം ലഭിക്കുന്നതിനെ കുറിച്ചും നടി വിശദീകരിക്കുന്നു. തണുപ്പ് കാലത്ത് ശരീരത്തിന് അധിക സംരക്ഷണം ആവശ്യമായി വരും. നമ്മുടെ ശ്വസനാരോഗ്യത്തേയും ക്ഷേമത്തേയും ശരിയായ രീതിയില്‍ പരിചരിക്കേണ്ടത് ഇക്കാലത്ത് ഏറെ പ്രധാനപ്പെട്ടതുമാണ്. വിക്‌സ് വേപോറബിലെ കര്‍പൂരം, യൂക്കാലി, മെന്തോള്‍ തുടങ്ങിയവ കോള്‍ഡില്‍ നിന്നും കഫക്കെട്ടില്‍ നിന്നും വലിയ ആശ്വാസമാണ് നല്‍കുന്നത്. മാറിക്കൊണ്ടിരിക്കുന്ന യോഗയും കൃത്യമായ ഭക്ഷണ ശീലങ്ങളും വിക്‌സ് വേപോറബ് ഉപയോഗിച്ചുള്ള ആവി പിടിക്കലുമാണ് ഈ കാലാവസ്ഥയിലെ തുടര്‍ച്ചയായ യാത്രകള്‍ക്കിടയിലും തന്റെ ആരോഗ്യത്തിനു പിന്നിലുള്ള രഹസ്യമെന്നും രശ്മിക വെളിപ്പെടുത്തുന്നു.