മുംബൈ- മഹാരാഷ്ട്രയില്‍ പത്തിലേറെ മന്ത്രിമാര്‍ക്കും 20ലേറെ എംഎല്‍എമാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചതായി ഉപമുഖ്യമന്ത്രി അജിത് പവാര്‍ അറിയിച്ചു. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വീണ്ടും കുതിച്ചുയരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുമെന്നും സഭാംഗങ്ങള്‍ക്കിടയില്‍ കോവിഡ് പടര്‍ന്നതിനാല്‍ നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കിയതായും അദ്ദേഹം പറഞ്ഞു. ഒമിക്രോണ്‍ വ്യാപനം അതിവേഗമാണെന്നും കനത്ത ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം മുന്നറിയിപ്പു നല്കി. മുംബൈയിലും പൂനെയിലുമാണ് കൂടുതല്‍ കേസുകള്‍ റിപോര്‍ട്ട് ചെയ്തത്.
രോഗികളുടെ എണ്ണം നിരീക്ഷിച്ചുവരികയാണ്. രോഗികള്‍ വര്‍ധിക്കുകയാണെങ്കില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കും. നിയന്ത്രണങ്ങള്‍ ഏര്പ്പെടുത്തേണ്ടതില്ലെങ്കില് എല്ലാവരും ചട്ടങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.