ശ്രീനഗര്‍- ജമ്മു കശ്മീരിലെ കത്രയിലെ മാതാ വൈഷ്‌ണോ ദേവി ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലുംപെട്ട് ആറു പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു.ഇന്നു പുലര്‍ച്ചെയാണ് സംഭവം. പരിക്കേറ്റവരുടെ എണ്ണം സ്ഥിരീകരിച്ചിട്ടില്ല. പരുക്കേറ്റവരെ നരെയ്‌ന ആശുപത്രിയിലേക്കു മാറ്റി. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നു പോലീസ് അറിയിച്ചു.