സമാവോ- മഹാമാരിയുടെ കാലത്ത് പ്രത്യാശയോടെ ലോകത്ത് 2022 പിറന്നു. പസഫിക് സമുദ്രത്തിലെ സമോവ, ടോംഗ, കിരിബാത്തി ദ്വീപുകളിലാണ് പുതുവര്‍ഷം ആദ്യമെത്തിയത്. ഈ ദ്വീപുകള്‍ക്ക് പിന്നാലെ പുതുവര്‍ഷം എത്തിയത് ന്യൂസിലന്‍ഡിലാണ്. വലിയ ആഘോഷ പരിപാടികളോടെയും വെടിക്കെട്ടോടെയുമാണ് ന്യൂസിലാന്‍ഡ് പുതുവര്‍ഷത്തെ വരവേറ്റത്.
ന്യൂസിലാന്‍ഡില്‍ തന്നെ ഓക്ലന്‍ഡിലാണ് ആദ്യം പുതുവര്‍ഷം പിറന്നത്. ഓക്ലന്‍ഡില്‍ കരിമരുന്നു പ്രകടനത്തോടെ പുതുവര്‍ഷത്തെ വരവേറ്റു. ഓസ്ട്രേലിയയിലാണ് അതിനുശേഷം പുതുവര്‍ഷമെത്തുക. പിന്നീട് ജപ്പാന്‍, ദക്ഷിണ കൊറിയ, ചൈന, ഇന്ത്യ എന്നിങ്ങനെയാണ് പുതുവര്‍ഷം എത്തുക.
പസഫിക് മഹാസമുദ്രത്തിലെ തന്നെ ചില ദ്വീപുകളിലാണ് പുതുവര്‍ഷം അവസാനമെത്തുന്നതും. അമേരിക്കക്കു കീഴിലുള്ള ബേക്കര്‍ ദ്വീപ്, ഹൗലാന്‍ഡ് ദ്വീപ് എന്നിവിടങ്ങളിലാണ് പുതുവര്‍ഷം അവസാനമെത്തുക. ഇവിടെ മനുഷ്യവാസം ഇല്ല.