ബെര്‍ലിന്‍- പട്ടിയുടെ അച്ചടക്കം പഠിപ്പിക്കുന്നതിനിടെ സ്ത്രീകള്‍ തമ്മില്‍ കടിപിടി. പട്ടികള്‍ നോക്കിനില്‍ക്കുന്നതിനിടെ ഒരു സ്ത്രീ മറ്റൊരു സ്ത്രീയെ കടിക്കുകയായിരുന്നു.
ജര്‍മനിയിലെ തുറിന്‍ജിയയിലാണ് സംഭവം. 51 കാരി സ്വന്തം പട്ടിയെ അടിക്കുന്നതു കണ്ട് 27 കാരി ഇടപെടുകയായിരുന്നു. അച്ചടക്കം പഠിപ്പിക്കാന്‍ അടിച്ചതിനെ ചോദ്യം ചെയ്ത 27 കാരിയെ 51 കാരി കടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
തങ്ങളുടെ ഉടമകളായ സ്ത്രീകളുടെ കടിപിടി നോക്കിനിന്നതല്ലാതെ പട്ടികള്‍ കടിപിടി കൂടുകയോ യജമാനത്തികളുടെ കാര്യത്തില്‍ ഇടപെടുകയോ ചെയ്തില്ല.
പരിക്കേല്‍പിച്ചുവെന്ന പരാതിയില്‍ രണ്ട് സ്ത്രീകളും കോടതിയില്‍ ഹാജരാകണമെന്ന് പോലീസ് പറഞ്ഞു.