വാഷിംഗ്ടണ്‍- അമേരിക്കന്‍ കോടീശ്വരനായ ജെഫ്രി എപ്‌സ്റ്റൈന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ എത്തിച്ചുനല്‍കിയ കേസില്‍ മുന്‍ കാമുകിയും ബ്രിട്ടീഷുകാരുയമായ ഗിസ്ലൈന്‍ മാക്‌സ് വെല്‍ കുറ്റക്കാരിയാണെന്ന് യു.എസ് ജഡ്ജി വിധിച്ചു.
ശിക്ഷ പ്രഖ്യാപിച്ചിട്ടില്ല. അറുപതുകാരി ശിഷ്ടകാലം ജയിലില്‍ കഴിയേണ്ടിവരുമെന്നാണ് കരുതുന്നത്.
ലൈംഗിക കുറ്റവാളിയായ വിധിക്കപ്പെട്ട അന്തരിച്ച കോടീശ്വരന് പെണ്‍കുട്ടികളെ എത്തിച്ചുനല്‍കിയെന്ന ആരോപണമാണ് എപ്‌സ്റ്റൈന്റെ കാമുകി ആയിരുന്ന ഗിസ്ലൈന്‍ നേരിട്ട ആരോപണം. 1994 മുതല്‍ 2004 വരെയാണ് കോടീശ്വരന്‍ പെണ്‍കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തത്.