Sorry, you need to enable JavaScript to visit this website.

പത്തുവര്‍ഷത്തിനകം മനുഷ്യരെ സ്‌പേസ് എക്‌സ്  ചൊവ്വയിലെത്തിക്കുമെന്ന് എലോണ്‍ മസ്‌ക്

വാഷിംഗ്ടണ്‍- ഏറ്റവും കൂടിയാല്‍ പത്ത് വര്‍ഷത്തിനകം മനുഷ്യരെ സ്‌പേസ് എക്‌സ് ചൊവ്വയിലെത്തിക്കുമെന്ന് കമ്പനി സി.ഇ.ഒ എലോണ്‍ മസ്‌ക്.
അഞ്ച് വര്‍ഷത്തിനകം ലക്ഷ്യം സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏറ്റവും കൂടിയാല്‍ പത്ത് വര്‍ഷമെടുക്കും-അദ്ദേഹം പറഞ്ഞു. 

ഇതുവരെ നിര്‍മിക്കാത്ത അത്യാധുനിക സാങ്കേതിക വിദ്യയുള്ള റോക്കറ്റാണ് സ്റ്റാര്‍ഷിപ്പ്. അതുകൊണ്ടുതന്നെ വളരെയറേ സങ്കീര്‍ണവുമാണ്. 

ചൊവ്വയിലെത്തിക്കുന്ന ഒരു ടണിന്റെ ചെലവ് പരമാവധി എങ്ങനെ കുറയ്ക്കാന്‍ സാധിക്കുമെന്നാണ് പരിശോധിക്കുന്നത്. അതിനുള്ള പരീക്ഷണങ്ങള്‍ തുടരുകയാണെന്നും എലോണ്‍ മസ്‌ക് പറഞ്ഞു.
 

Latest News