Sorry, you need to enable JavaScript to visit this website.

മുംബൈയില്‍ കോവിഡ് കുതിച്ചുയര്‍ന്നു; ഒറ്റ ദിവസം 85 ശതമാനം വര്‍ധന

മുംബൈ- മഹാനഗരത്തില്‍ 2510 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 24 മണിക്കൂറിനിടെ 82 ശതമാനമാണ് വര്‍ധന. ചൊവ്വാഴ്ച 1377 കോവിഡ് ബാധയാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്ത കണക്കു പ്രകാരം ഒരാളാണ് മരണത്തിനു കീഴടങ്ങിയത്. 251 പേര്‍ രോഗമുക്തി നേടി.
മുംബൈയില്‍ പ്രതിദിനം രണ്ടായിരത്തിലേറെ കോവിഡ് കേസുകള്‍ സ്ഥിരീകരിക്കാന്‍ സാധ്യതയുണ്ടെന്ന് മഹാരാഷ്ട്ര മന്ത്രി ആദിത്യ താക്കറെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
പുതുവത്സരാഘോഷം കണക്കിലെടുത്ത് മഹാരാഷ്ട്ര സര്‍ക്കാര്‍ പുതിയ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഗേറ്റ് വേ ഓഫ് ഇന്ത്യയിലടക്കം ജനക്കൂട്ടം പാടില്ലെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അടച്ച സ്ഥലങ്ങളില്‍ 50 ശതമാനവും തുറന്ന സ്ഥലങ്ങളില്‍ 25 ശതമാനവും മാാത്രമേ ആള്‍ക്കൂട്ടം പാടുള്ളൂ. 
ഒമിക്രോണ്‍ വ്യാപനം കണക്കിലെടുത്ത് പത്ത് വയസ്സിനും താഴെയുള്ള കുട്ടികളും 60 വയസ്സിനു മുകളിലുള്ളവരും പുറത്തിറങ്ങരുതെന്നും നിര്‍ദേശമുണ്ട്.
 

Latest News