വടകര-ബ്ലെസിയുടെ സംവിധാനത്തില്‍ പൃഥ്വിരാജ് പ്രധാന വേഷത്തില്‍ എത്തുന്ന ആട് ജീവിതത്തിന്റെ ഷൂട്ടിങ് പുനരാരംഭിക്കുന്നു. അടുത്ത ഷെഡ്യൂള്‍ മാര്‍ച്ച് ആദ്യ വാരം ആരംഭിക്കും. ഷെഡ്യൂളിനായുള്ള തയ്യാറെടുപ്പുകള്‍ നടന്നുവരുന്നു. ഷൂട്ടിങ് ലൊക്കേഷനുകള്‍ തിരുമാനിക്കുന്നതിനായി ബ്ലെസ്സിയും കലാസംവിധായകന്‍ പ്രശാന്ത് മാധവും ഫെബ്രുവരിയില്‍ അള്‍ജീരിയയിലേയ്ക്ക് പുറപ്പെടും.
നിലവില്‍ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവയുടെ ചിത്രീകരണത്തിലാണ് പൃഥ്വിരാജ്. അതിന് ശേഷം ആടുജീവിതത്തിലെ നജീബായി മാറാനുള്ള തയ്യാറെടുപ്പിലേക്ക് താരം പോകും. ആടുകള്‍ക്കൊപ്പമുള്ള നജീബിന്റെ ഏറ്റവും കഠിനമായ ജീവിത കാലഘട്ടങ്ങളാണ് ഇനി ചിത്രീകരിക്കാനുള്ളത്. 2020 മേയ് മാസത്തില്‍ ആടുജീവിതം ഷൂട്ടിങ്ങിനായി ജോര്‍ദാനിലേക്ക് പോയ സംഘം കോവിഡിന്റെ പശ്ചാത്തലത്തില്‍ അവിടെ കുടുങ്ങിയിരുന്നു. പിന്നീട് ഷൂട്ടിങ് നിര്‍ത്തിവെക്കുകയായിരുന്നു. പിന്നീട് മുഖ്യമന്ത്രിയും വിദേശകാര്യ വകുപ്പും ഇടപെട്ടാണ് ജോര്‍ദാനില്‍ നിന്ന് 90 ദിവസത്തെ ഒറ്റ ഷെഡ്യൂളായി തന്നെ ചിത്രം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ചിത്രത്തില്‍ അമലാപോളാണ് നായിക.