ചെന്നൈ- തമിഴ്നാട് വെല്ലൂര്‍ കാട്പാടിക്ക് സമീപം റെയില്‍വേ പാലത്തില്‍ വിള്ളല്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് ട്രെയിന്‍ സര്‍വിസുകള്‍ അവതാളത്തില്‍. ആര്‍ക്കോണം കാട്പാടി സെക്ഷനിലെ മുകുന്ദരായപുരംതിരുവാളം സ്റ്റേഷനുകള്‍ക്കിടയിലെ പൊന്നയാറിന് കുറുകെയുള്ള 143 വര്‍ഷം പഴക്കമുള്ള റെയില്‍വേ പാലത്തിലാണ് ഗുരുതര വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ടത്. യുദ്ധകാലാടിസ്ഥാനത്തിലാണ് അറ്റകുറ്റപ്പണി പുരോഗമിക്കുന്നത്. ചെന്നൈയില്‍നിന്ന് കോയമ്പത്തൂര്‍, ബംഗളൂരു, മംഗലാപുരം, തിരുവനന്തപുരം തുടങ്ങിയ ഭാഗങ്ങളിലേക്കും തിരിച്ചുമായി 23 സര്‍വിസുകള്‍ വെള്ളിയാഴ്ച റദ്ദാക്കിയിരുന്നു.ശനിയാഴ്ചയും 22 സര്‍വിസുകള്‍ റദ്ദാക്കിയതായി ദക്ഷിണ റെയില്‍വേ അറിയിച്ചു. ചെന്നൈകോയമ്പത്തൂര്‍ ശതാബ്ദി എക്സ്പ്രസ്, ചെന്നൈബംഗളൂരു ഡബിള്‍ ഡക്കര്‍ എക്സ്പ്രസ്, ചെന്നൈ തിരുവനന്തപുരം എക്സ്പ്രസ്, ചെന്നൈമംഗലാപുരം എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകളാണ് റദ്ദാക്കപ്പെട്ടത്. റിസര്‍വേഷന്‍ ചെയ്ത യാത്രക്കാര്‍ക്ക് തുക തിരിച്ചു നല്‍കുന്നുണ്ട്.