മുംബൈ-സ്വകാര്യ ജീവിതത്തെ കുറിച്ച് തുറന്നുപറഞ്ഞ് നടി ജനിലിയ ഡിസൂസ. വിവാഹം കഴിഞ്ഞ ആദ്യ ദിനങ്ങളിലെ രീതികളെ കുറിച്ചാണ് ജനിലിയ മനസ്സുതുറന്നത്. വിവാഹം കഴിഞ്ഞ് ആദ്യ ദിനങ്ങളില്‍ രാവിലെ എഴുന്നേറ്റ് നന്നായി ഒരുങ്ങിയാണ് പുറത്തിറങ്ങിയതെന്നും എന്നാല്‍ എപ്പോഴും ഇത് ചെയ്യാന്‍ കഴിയില്ലെന്ന് ഭര്‍ത്താവിനെ അറിയിച്ചതായും ജനിലിയ വ്യക്തമാക്കുന്നു. ലേഡീസ് ് െജെന്റില്‍മാന്‍ സീസണ്‍ 2 വിലായിരുന്നു നടിയുടെ തുറന്നുപറച്ചില്‍.
എല്ലാ ദിവസവും രാവിലെ എഴുന്നേറ്റ് നന്നായി വസ്ത്രം ധരിച്ച് ഒരുങ്ങുകയാണ് വിവാഹം കഴിച്ച ശേഷമുള്ള ആദ്യ ദിനങ്ങളില്‍ ചെയ്തിരുന്നത്. ദിവസങ്ങള്‍ കടന്നു പോയപ്പോള്‍ ഇത് മടുക്കാനും അസ്വസ്ഥമാക്കാനും തുടങ്ങി. ഞാന്‍ എന്തിനാണ് സ്ഥിരം ഇങ്ങനെ ചെയ്യുന്നതെന്ന് എനിക്ക് തോന്നി. എല്ലാദിവസവും രാവിലെ എഴുന്നേറ്റ് നന്നായി വസ്ത്രം ചെയ്ത് ഒരുങ്ങി പോകുന്നത് എപ്പോഴും തുടരാന്‍ പറ്റില്ലെന്ന് ഞാന്‍ പങ്കാളി റിതേഷിനെ അറിയിച്ചു,' ജനിലിയ പറഞ്ഞു. ജനിലിയ എല്ലാ ദിവസവും ഇങ്ങനെ ഒരുങ്ങുന്നതിനെ കുറിച്ച് റിതേഷ് ദേശ്മുഖും സംസാരിച്ചു. 'ഞാന്‍ വിചാരിച്ചു പ്രാര്‍ഥനയുടെ ഭാഗമായാണ് ജനിലിയ ഇങ്ങനെ വസ്ത്രം ധരിച്ച് ഒരുങ്ങി എത്തുന്നതെന്നായിരുന്നു. അതുകൊണ്ടു തന്നെ ഇക്കാര്യം കൂടുതല്‍ ശ്രദ്ധിച്ചിരുന്നില്ല. ഏകദേശം ഒരുമാസത്തിനു ശേഷം വളരെ നിരാശയോടെ തനിക്ക് ഇതു പറ്റില്ലെന്നു ജനിലിയ പറഞ്ഞു. അപ്പോഴും എന്താണ് പ്രശ്‌നമെന്ന് എനിക്കു മനസ്സിലായിരുന്നില്ല. പ്രശ്‌നം എന്താണെന്ന് ഞാന്‍ ജനിലിയയോട് ചോദിച്ചു. എല്ലാദിവസവും രാവിലെ എണീറ്റ് ഇങ്ങനെ അണിഞ്ഞൊരുങ്ങാന്‍ സാധിക്കില്ല എന്നായിരുന്നു ജനിലിയയുടെ മറുപടി. അല്ലെങ്കിലും നീ എന്തിനാണ് എല്ലാ ദിവസവും ഇങ്ങനെ അണിഞ്ഞൊരുങ്ങുന്നതെന്നോര്‍ത്ത് എനിക്ക് അദ്ഭുതം തോന്നിയിരുന്നു എന്നായിരുന്നു എന്റെ മറുപടി. എന്റെ മറുപടി കേട്ട് ജനിലിയ ചിരിച്ചു.' റിതേഷ് പറയുന്നു.