മുംബൈ- തട്ടത്തിന്‍ മറയത്ത് എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തിയ നടി ഇഷ തല്‍വാറിന് 34-ാം ജന്മദിനം.
ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് സിനിമകളിലെ നടിയും മോഡലുമാണ് ഇഷ തല്‍വാര്‍. 1987 ഡിസംബര്‍ 22 ന് മുംബൈയില്‍ ജനിച്ച ഇഷ പ്രശസ്തമായ സെന്റ് സേവ്യേഴ്സ് കോളേജിലാണ് പഠിച്ചത്. സൗന്ദര്യം കൊണ്ടും മികച്ച അഭിനയം കൊണ്ടും ഒട്ടേറെ ആരാധകരെ സ്വന്തമാക്കിയ ഇഷ 'മിര്‍സാപൂര്‍' എന്ന വെബ് സീരീസില്‍ മാധുരി ഭാഭി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് ശ്രദ്ധേയയായത്. 'മിര്‍സാപൂര്‍ 2'ല്‍ ആളുകള്‍ക്ക് ഇഷയെ ഏറെ ഇഷ്ടമായിരുന്നു.
ചുരുങ്ങിയ കാലയളവില്‍ തന്നെ സിനിമയിലൂടെയും പരസ്യ ചിത്രങ്ങളുടെയും കോടികളുടെ ആസ്തി സ്വന്തമാക്കാന്‍ താരത്തിനായി. ഏകദേശം 15 കോടി രൂപയാണ് ഇഷ തല്‍വാറിന്റെ ആസ്തിയെന്ന് ഒരു ബോളിവുഡ് വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഒരു സിനിമ്ക്കും വെബ് സീരീസിനും 70 മുതല്‍ 90 ലക്ഷം വരെയാണ് ഇഷ തല്‍വാര്‍ ഈടാക്കുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മോഡലിംഗില്‍ നിന്നും ധാരാളം സമ്പാദിച്ചിട്ടുണ്ട്.