Sorry, you need to enable JavaScript to visit this website.

യൂ ട്യൂബ് നോക്കി പ്രസവിച്ചു, കുഞ്ഞ് മരിച്ചു, യുവതി ഗുരുതരാവസ്ഥയില്‍

ചെന്നൈ- യൂട്യൂബ് വീഡിയോ നോക്കി പ്രസവമെടുത്തതിനെ തുടര്‍ന്ന് കുഞ്ഞ് മരിച്ചു. തമിഴ്നാട്ടിലെ  ആര്‍ക്കോണത്തിനടുത്ത് നെടുമ്പള്ളി ഗ്രാമത്തിലാണ് സംഭവം. ഗുരുതരാവസ്ഥയിലായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെടുമ്പുളി സ്വദേശി ലോകനാഥന്റെ ഭാര്യ ഗോമതി(28)യാണ് യൂട്യൂബ് നോക്കി പ്രസവമെടുക്കാന്‍ ശ്രമിച്ചത്.

ഭര്‍ത്താവ് ലോകനാഥന്റെ പിന്തുണയോടെയായിരുന്നു യുവതി യൂട്യൂബ് വീഡിയോ അനുകരിച്ച് പ്രസവമെടുക്കാന്‍ ശ്രമിച്ചത്. ഗുരുതരാവസ്ഥയിലായ യുവതി വെല്ലൂരിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഡിസംബര്‍ 13നായിരുന്നു ഡോക്ടര്‍മാര്‍ ഇവര്‍ക്ക് പ്രസവ തീയതി പറഞ്ഞിരുന്നത്. വേദന വരാത്തതിനാല്‍ ഇവര്‍ ആശുപത്രിയില്‍ പോകാതെ വീട്ടില്‍ വിശ്രമിച്ചു.

 ശനിയാഴ്ച യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടു. യൂട്യൂബ് വീഡിയോ നോക്കി പ്രസവിക്കാന്‍ ഗോമതിയും ലോകനാഥനും തീരുമാനിക്കുകയായിരുന്നു. ഇതിനായി യുവതിയുടെ സഹോദരിയുടെയും സഹായവും തേടി.
പ്രസവിച്ചതിന് പിന്നാലെ കുഞ്ഞ് മരിക്കുകയും യുവതി ബോധരഹിതയാവുകയും ചെയ്തു. തുടര്‍ന്ന് ഗോമതിയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഭര്‍ത്താവ് ലോകനാഥനെ പോലീസ് കസ്റ്റഡിയിലെടുത്തു.

 

Latest News