Sorry, you need to enable JavaScript to visit this website.

മ്യാവു ദുബായില്‍ നേരത്തെയെത്തും, പ്രവാസം വിഷയമാക്കി വീണ്ടുമൊരു സിനിമ

ദുബായ്- പ്രവാസം വിഷയമാക്കുന്ന മ്യാവൂ എന്ന സിനിമ നാട്ടില്‍ റിലീസ് ചെയ്യും മുമ്പേ ഗള്‍ഫിലെത്തും. ഇഖ്ബാല്‍ കുറ്റിപ്പുറത്തിന്റെ തിരക്കഥയില്‍ സൗബിന്‍ ഷാഹിര്‍, മമ്ത മോഹന്‍ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാല്‍ജോസ് സംവിധാനം ചെയ്ത 'മ്യാവൂ' ഈ മാസം 23 നാണ് യു.എ.ഇയില്‍ പ്രദര്‍ശിപ്പിച്ചു തുടങ്ങുക.
അറബിക്കഥ, ഡയമണ്ട് നെക്ലേസ് തുടങ്ങിയ പ്രവാസ കഥകളുടെ രചയിതാവായ ഇഖ്ബാല്‍ കുറ്റിപ്പുറം ദുബായിലാണ് ജോലി ചെയ്യുന്നത്. പത്താമത്തെ ചിത്രമായ മ്യാവൂവിലൂടെ ഒരിക്കല്‍ കൂടി പ്രവാസം സിനിമക്ക് പ്രമേയമാകുന്നു.

 

Latest News