ഹൈദരാബാദ്- ബോക്‌സ് ഓഫീസില്‍ തരംഗമായി അല്ലു അര്‍ജുന്‍ നായകനായ സുകുമാര്‍ സംവിധാനം ചെയ്ത തെലുങ്ക് ആക്ഷന്‍ ഡ്രാമ ചിത്രം 'പുഷ്പ'. കോവിഡ് പ്രതിസന്ധിയിലാക്കിയ ഇന്ത്യന്‍ സിനിമാ മേഖലയുടെ ഉയിര്‍ത്തെഴുന്നേല്‍്പ്പിന്റെ പ്രതീകം കൂടി മാറിയിരിക്കുകയാണ് പുഷ്പ. കോവിഡ് മൂലം തീയറ്ററിലിറങ്ങിയ ചിത്രങ്ങളുടെ എണ്ണം കുറവാണെങ്കിലും ഈ വര്‍ഷം ഇറങ്ങിയ ചിത്രങ്ങളില്‍ ആദ്യദിനം ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ ചിത്രമാണ് പുഷ്പ. ഇപ്പോള്‍ രണ്ടു ദിവസം കൊണ്ട് 100 കോടി കടന്നിരിക്കുകയാണ് പുഷ്പ. ആദ്യ രണ്ടു ദിനംകൊണ്ട് ലോകമെമ്പാടുമുള്ള തീയറ്ററുകളില്‍ നിന്ന് 116 കോടി രൂപയാണ് പുഷ്പ നേടിയതായി ചിത്രത്തിന്റെ നിര്‍മാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സ് അറിയിച്ചു. ഹോളിവുഡ് ചിത്രമായ സ്‌പൈഡര്‍മാന്‍ നോ വേ ഹോമിനെയും പിന്തള്ളിയാണ് ചിത്രത്തിന്റെ കുതിപ്പ്. ഈ വര്‍ഷം ഇനി വമ്പന്‍ ചിത്രങ്ങളൊന്നും വരാനില്ലത്താതുകൊണ്ട് പുഷ്പക്ക് തന്നെയായിരിക്കും ഈ വര്‍ഷത്തെ കളക്ഷന്‍ റെക്കോര്‍ഡ് എന്നാണ് സൂചന.
തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം തിയറ്ററുകളില്‍ എത്തിയിരിക്കുന്നത്. ഹിന്ദി പതിപ്പ് ആദ്യദിനം 3 കോടിയാണ് നേടിയതെങ്കില്‍ ശനിയാഴ്ച 4 കോടി നേടി. തമിഴ്, തെലുങ്ക് പതിപ്പുകളില്‍ നിന്നായി ആദ്യദിനം ചിത്രം നേടിയത് 4.06 കോടിയാണ്. രണ്ടാംദിനം 3.3 കോടിയും. മലയാളി താരം ഫഹദ് ഫാസില്‍ വില്ലനായെത്തുന്ന ചിത്രത്തിന് രണ്ടു ഭാഗങ്ങളുണ്ട്.