Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഐമാക്‌സ് തിയേറ്റര്‍ ശൃംഖല ഇന്ത്യയിലേയ്ക്ക്

കൊച്ചി- വിനോദ സാങ്കേതിക വിദ്യയിലൂടെ സമാനതകള്‍ ഇല്ലാത്ത ദൃശ്യാനുഭവം നല്‍്കുന്ന, ഐമാക്‌സ് തിയേറ്റര്‍ ശൃംഖല ഇന്ത്യയിലേയ്ക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി, ഇന്ത്യയിലെ പ്രഥമ ഐമാക്‌സ് തിയേറ്റര്‍ കോയമ്പത്തൂരില്‍ സ്ഥാപിക്കും.ബ്രോഡ് വേയുടെ പുതിയ മെഗാപ്ലെക്‌സ് സൈറ്റിലാണ് ഐമാക്‌സ് തിയേറ്റര്‍ സ്ഥാപിക്കുന്നത്. ലേസര്‍ സാങ്കേതികവിദ്യ, ന്യൂജനറേഷന്‍ ലേസര്‍ പ്രൊജക്ഷന്‍ സിസ്റ്റം, ഐമാക്‌സിന്റെ മാത്രം പ്രത്യേകതയായ 12 ചാനല്‍ സൗണ്ട് സിസ്റ്റം, എന്നിവ ഐമാക്‌സിന്റെ പ്രത്യേകതകളാണ്. ലേസര്‍ ഉപയോഗിച്ചുള്ള ഐമാക്‌സ് രൂപകല്‍പന ആകര്‍ഷണീയമാണ്.ക്രിസ്റ്റല്‍ ക്ലിയര്‍, ലൈഫ് ലൈക്ക് ഇമേജുകള്‍, കൃത്യതയുള്ള ഓഡിയോ എന്നിവയെല്ലാം ഐമാക്‌സ് നല്കുന്നത് ഒരു പുത്തന്‍ അനുഭവമാണ്. ഐമാക്‌സ് തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍, ഐമാക്‌സിന്റെ പ്രൊെ്രെപറ്ററി ഡിജിറ്റല്‍ മീഡിയ റീമാസ്റ്ററിങ്ങിലൂടെ ഒപ്റ്റിമൈസ് ചെയ്യപ്പെടും. കോയമ്പത്തൂരിലെ മള്‍ട്ടിപ്ലക്‌സ് ശൃംഖലയായ ബ്രോഡ് വേ മെഗാപ്ലക്‌സുമായി ഇതുസംബന്ധിച്ച് കരാര്‍ ഒപ്പിട്ടതായി ഐമാക്‌സ് ചീഫ് സെയില്‍സ് ഓഫീസര്‍ ജിയോ വന്നി ഡോള്‍സി അറിയിച്ചു ലേസര്‍ സഹിതമുള്ള ഐമാക്‌സ് നൂതന തിയേറ്റര്‍ അനുഭവമാണ് ലഭ്യമാക്കുക. ഒപ്റ്റിക്കല്‍ എഞ്ചിന്‍, പ്രേക്ഷകന്റെ അഭിരുചിക്കനുസരിച്ച് രൂപകല്‍പന ചെയ്ത ലെന്‍സുകള്‍, ചിത്രങ്ങള്‍ക്ക് കൂടുതല്‍ തെളിച്ചം നല്കുന്ന പ്രൊെ്രെപറ്ററി സാങ്കേതിക വിദ്യാ സ്യൂട്ട് എന്നിവ ഉള്‍പ്പെടുന്ന ലേസര്‍ പ്രൊജക്ഷന്‍ സംവിധാനവും ശ്രദ്ധേയമാണ്.സാങ്കേതിക വിദ്യയും സോഫ്റ്റ് വെയറും നൂതന വാസ്തു വിദ്യയും സംയോജിപ്പിച്ച ഇരിപ്പിടങ്ങള്‍, പുതിയൊരു അനുഭവമായിരിക്കും നല്കുക. ആഗോളതലത്തില്‍ 85 രാജ്യങ്ങളിലായി 1664 ഐമാക്‌സ് തിയേറ്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 1580 വാണിജ്യ മള്‍ട്ടി പ്ലക്‌സുകള്‍, 12 വാണിജ്യ കേന്ദ്രങ്ങള്‍, 72 മറ്റു സ്ഥാപനങ്ങള്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. 
 

Latest News