ന്യൂദൽഹി- വിവാഹപ്രായം ഉയർത്താനുള്ള തീരുമാനം പാർലമെന്റിൽ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് എം.പിമാർ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. പാർട്ടി ലീഡർ ഇ.ടി മുഹമ്മദ് ബഷീർ എം.പിയാണ് നോട്ടീസ് നൽകിയത്. ഒട്ടേറെ വൈവിദ്ധ്യം നിലനിൽക്കുന്ന സമൂഹത്തിൽ ഈ നടപടി സൃഷ്ടിക്കുന്ന അനന്തരഫലങ്ങളെ സംബന്ധിച്ചും ഇതിന്റെ നിയമപരമായ വിവിധ വശങ്ങളെ സംബന്ധിച്ചും ജനാധിപത്യപരമായ ചർച്ച പാർലമെൻറിൽ നടക്കണമെന്നും വ്യക്തിനിയമങ്ങളെ ഹനിക്കുകയും ഏകീകൃത സിവിൽ നിയമം അടിച്ചേൽപ്പിക്കുകയും ചെയ്യാനുള്ള നീക്കങ്ങൾ പ്രതിഷേധാർഹമാണെന്നും നോട്ടീസിൽ വ്യക്തമാക്കി. ഈ നിലപാടിൽ നിന്ന് സർക്കാർ പിന്തിരിയണമെന്ന് അടിയന്തര പ്രമേയത്തിലൂടെ അഭ്യർത്ഥിച്ചു