തിരുവനന്തപുരം- തലസ്ഥാനം കാത്തിരുന്ന ആ ദിവസം വന്നെത്തി. ഏഷ്യയിലെ ഏറ്റവും വലുതെന്ന വിശേഷണത്തോടെ ലുലു മാള്‍ വ്യാഴാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. വെള്ളിയാഴ്ച മുതല്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം.
കൊച്ചിക്ക് ശേഷം കേരളത്തില്‍ ലുലുവിന്റെ രണ്ടാമത്തെ മാളാണിത്. കോട്ടയത്തും കോഴിക്കോട്ടും ലുലു മാള്‍ വൈകാതെ ഉണ്ടാകും.
ദേശീയ പാതയില്‍ ടെക്‌നോപാര്‍ക്കിന് സമീപം 20 ലക്ഷം ചതുരശ്രമീറ്റര്‍ വിസ്തീര്‍ണത്തില്‍ തീര്‍ത്ത മാളിന് 2000 കോടിയാണ് ചെലവ്. കോവിഡ് പ്രതിസന്ധി മൂലമാണ് നിര്‍മാണം വൈകിയതെന്ന് ചെയര്‍മാന്‍ എം.എ യൂസഫലി പറഞ്ഞു.