Sorry, you need to enable JavaScript to visit this website.

പൊതുസ്ഥലത്ത് നമസ്‌കാരം ഉള്‍പ്പെടെ മതചടങ്ങുകള്‍, ഇടപെടാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂദല്‍ഹി-പൊതുസ്ഥലത്ത് മതപരമായ ചടങ്ങുകള്‍ നടത്തുന്നതില്‍ ഇടപെടാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഭൂമി സംസ്ഥാന വിഷയമായതിനാല്‍ മതപരമായ വിഷയങ്ങളില്‍ ഇടപെടാനാകില്ല.
ഹരിയാന-ദല്‍ഹി അതിര്‍ത്തിയായ ഗുരുഗ്രാമിലെ സെക്റ്റര്‍ 47 ലുള്ള പൊതുസ്ഥലത്ത് നമസ്‌കരിക്കുന്ന മുസ്‌ലിംകള്‍ക്കെതിരെ കഴിഞ്ഞ കുറച്ചു നാളുകളായി ഹിന്ദുത്വ സംഘടനകള്‍ പ്രക്ഷോഭം നടത്തി വരികയാണ്. പൊതു സ്ഥലങ്ങളില്‍ നമസ്‌കരിക്കുന്നത് വഴി മുസ്ലിംകള്‍ ഭൂമി കയ്യേറുകയാണെന്നാണ് ഹിന്ദുത്വ സംഘടനകളുടെ വാദം. പ്രക്ഷോഭത്തെ തുടര്‍ന്ന് നമസ്‌കാരം മറ്റൊരു സ്ഥലത്തേക്ക് മാറ്റിയെങ്കിലും പൊതുസ്ഥലങ്ങളില്‍ നമസ്‌കാരം പാടില്ലെന്ന ആവശ്യവുമായി ഹിന്ദുത്വ സംഘടനകള്‍ നിരന്തരം തടസപെടുത്തുകയാണ്. ഹിന്ദുത്വ സംഘടനകളുടെ ഇടപെടലിനെ തുടര്‍ന്ന് പോലീസ് കാവലോടെയാണ് കഴിഞ്ഞയാഴ്ച മുസ്ലിംകള്‍ നമസ്‌കാരത്തിനെത്തിയത്.
ഈ സാഹചര്യത്തിലാണ് ആം ആദ്മി ലോകസഭാംഗം സുശീല്‍ ഗുപ്ത പൊതുസ്ഥലങ്ങളില്‍ മതപരമായ ചടങ്ങുകള്‍ നടത്തുന്നതില്‍ സംസ്ഥാന സര്‍ക്കരുകള്‍ക്ക് കേന്ദ്രത്തിന്റെ ഏതെങ്കിലും തരത്തിലുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ ബാധകമാണോ എന്ന് ചോദിച്ചത്. ഇതിന് മറുപടിയായി ഭൂമിയുമായി ബന്ധപെട്ട ഇത്തരം കാര്യങ്ങള്‍ സംസ്ഥാന സര്‍ക്കാരുകളുടെ അധികാര പരിധിയില്‍ വരുന്ന വിഷയമാണെന്നും മതപരമായ ആവശ്യങ്ങള്‍ക്ക്  പൊതുസ്ഥലങ്ങള്‍ ഉപയോഗിക്കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ യാതൊരു വിധ മാര്‍ഗനിര്‍ദേശങ്ങളും നിലവിലില്ലെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായി പറഞ്ഞത്.

 

 

 

Latest News