ബെംഗളുരു- കര്‍ണാടകയില്‍ 11 മാസത്തിനിടെ ക്രിസ്ത്യന്‍ സമുദായത്തിനു നേര്‍ക്ക് 39 വര്‍ഗീയ ആക്രമണങ്ങള്‍ നടന്നതായും ഈ സംഭവങ്ങലില്‍ പോലീസും എംഎല്‍എമാരും അക്രമികള്‍ക്ക് കൂട്ടുനിന്നതായും വസ്തുതാന്വേഷണ റിപോര്‍ട്ട്. പൗരാവകാശ സംഘടനയായ പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടി (പിയുസിഎല്‍) ആണ് വസ്തുതാന്വേഷണം നടത്തി വര്‍ഗീയ ആക്രമണങ്ങളെ കുറിച്ച് റിപോര്‍ട്ട് തയാറാക്കിയത്. ഹിന്ദുത്വ തീവ്രവാദ സംഘടനകളാണ് മതപരിവര്‍ത്തനവും മറ്റു അരോപിച്ച് ക്രിസ്ത്യാനികള്‍ക്കെതിരെ ആക്രമണം അഴിച്ചു വിട്ടത്. ആര്‍എസ്എസ്, ബജ്‌റംഗ് ദള്‍, ഹിന്ദു ജാഗരണ വേദികെ എന്നീ സംഘടനകളാണ് ജനുവരി മുതല്‍ നവംബര്‍ വരെ സംസ്ഥാനത്ത് നടന്ന ക്രിസ്ത്യാനികള്‍ക്കെതിരായ ആക്രമണങ്ങള്‍ക്ക് പിന്നിലെന്ന് പിയുസിഎല്‍ പറയുന്നു.
ജനുവരിയില്‍ മാണ്ഡ്യയിലും ഒക്ടോബറില്‍ കര്‍വാറിലും ക്രിസ്ത്യാനികള്‍ക്കെതിരെ നടന്ന വിദ്വേഷ ആക്രമണത്തെ പിന്തുണച്ചവരില്‍ പ്രാദേശിക എംഎല്‍എമാരും ഉള്‍പ്പെട്ടുവെന്ന റിപാര്‍ട്ട് പറയുന്നു. ബന്‍ജാര നിഗമ എന്ന ചെറിയൊരും സംഘടനയും അക്രമങ്ങളുമായി രംഗത്തു വന്നിട്ടുണ്ടെന്നും ഇവര്‍ കൂടുതല്‍ ആക്രമോത്സുകരാണെന്നും റിപോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. സംസ്ഥാനത്തുടനീളം നിരവധി പാസ്റ്റര്‍മാരാണ് മര്‍ദനങ്ങള്‍ക്കിരയായത്. സംസ്ഥാന സര്‍ക്കാര്‍ കൊണ്ടു വരാനിക്കുന്ന മതപരിവര്‍ത്തനം തടയല്‍ നിയമം ഇത്തരം അക്രമികള്‍ക്ക് കൂടുതല്‍ പ്രോത്സാഹനമാകുന്നതാണെന്നും പിയുസിഎല്‍ ചൂണ്ടിക്കാട്ടുന്നു.