ക്യാപ് ഹെയ്തിയന്‍- വടക്കന്‍ ഹെയ്തിയില്‍ ഇന്ധന ടാങ്കര്‍ പൊട്ടിത്തെറിച്ച് 50 പേര്‍ കൊല്ലപ്പെട്ടതായി അധികൃതര്‍ അറിയിച്ചു.
സ്ഫോടനത്തില്‍ പരിക്കേറ്റവരെ കൊണ്ട് പ്രാദേശിക ആശുപത്രികള്‍ നിറഞ്ഞിരിക്കുകയാണ്.
അപകടത്തെത്തുടര്‍ന്ന് കരീബിയന്‍ രാജ്യമാകെ ദുഃഖത്തിലാണെന്ന് പ്രധാനമന്ത്രി ഏരിയല്‍ ഹെന്റി പറഞ്ഞു. രാജ്യത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.
സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ ഹെയ്തിയിലെ രണ്ടാമത്തെ വലിയ നഗരത്തിലെ അപകടസ്ഥലത്തെ ദുരന്തവ്യാപ്തി വ്യക്തമാക്കുന്നു. ഒരു ദൃക്സാക്ഷി സ്ഫോടനസ്ഥലത്തെ 'നരകം' എന്നാണ് വിശേഷിപ്പിച്ചത്.