ദുബായ്- രൂപയിലും ദിർഹത്തിലും വ്യാപാര ഇടപാടു നടത്താൻ യു.എ.ഇയും ഇന്ത്യയും തമ്മിൽ ധാരണ. ഡോളർ ഉൾപ്പെടെയുള്ള വിദേശ കറൻസികളെ ആശ്രയിക്കാതെ ഇനി വ്യാപാര ഇടപാടുകൾ നടത്താനാവും. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ഇടപാടുകൾക്ക് കരുത്തേകും. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ യുഎഇ സന്ദർശന വേളയിൽ ഒപ്പുവെച്ച കരാറുകളുടെയും ധാരണാപത്രങ്ങളുടെയും അടിസ്ഥാനത്തിലാണിത്.
കറൻസി കൈമാറ്റത്തിന് ഇരുരാജ്യങ്ങളിലെയും കേന്ദ്ര ബാങ്കുകൾ തമ്മിലാണു ധാരണ. ഇടപാടുകൾ കൂടുതൽ ലാഭകരമാകാൻ ഇതു സഹായകമാകും.
പ്രതിവർഷം 5300 കോടി ഡോളറിന്റെ വ്യാപാരമാണ് യു.എ.ഇയും ഇന്ത്യയിലും തമ്മിൽ നടത്തുന്നത്.