Sorry, you need to enable JavaScript to visit this website.

സേതുരാമയ്യര്‍ അന്വേഷണം തുടങ്ങി, സി.ബി.ഐ അഞ്ചാം ഭാഗത്തിന്റെ ഷൂട്ടിംഗ് മുന്നേറുന്നു

കൊച്ചി- സി.ബി.ഐ അഞ്ചാം ഭാഗത്തിന്റെ  ലൊക്കേഷനില്‍ സേതുരാമയ്യരെത്തി. മമ്മൂട്ടി പങ്കുവെച്ച വീഡിയോ ആരാധകര്‍ ഏറ്റെടുത്തു. സി.ബി.ഐ സിനിമയുടെ തീം മ്യൂസിക് വീഡിയോയുടെ പശ്ചാത്തലമായി ചേര്‍ത്തിട്ടുണ്ട്.
ഒരേ സിനിമയുടെ അഞ്ചു ഭാഗങ്ങള്‍ മലയാളത്തില്‍ ആദ്യമാണ്. കൊച്ചിയില്‍ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.

കെ. മധുവാണ്  സംവിധാനം ചെയ്യുന്നത്. എസ്.എന്‍. സ്വാമിയാണ് തിരക്കഥ. സ്വര്‍ഗ്ഗചിത്ര അപ്പച്ചനാണ് സിനിമ നിര്‍മിക്കുന്നത്. എറണാകുളം, തിരുവനന്തപുരം, ഹൈദരാബാദ്, ന്യൂഡല്‍ഹി എന്നിവിടങ്ങളിലായി ഒറ്റ ഷെഡ്യൂളില്‍ ചിത്രീകരണം പൂര്‍ത്തിയാക്കും.

അയ്യരുടെ ടീമിലെ ചാക്കോയായി മുകേഷ് വീണ്ടുമെത്തുന്നു. ചാക്കോ്‌ക്കൊപ്പം പുതിയൊരു ടീം ആകും സേതുരാമയ്യര്‍ക്കൊപ്പം. രണ്‍ജി പണിക്കര്‍, അനൂപ് മേനോന്‍, സായികുമാര്‍, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, പ്രശാന്ത് അലക്‌സാണ്ടര്‍, രമേശ് പിഷാരടി, ജയകൃഷ്ണന്‍, സുദേവ് നായര്‍, അസീസ് നെടുമങ്ങാട്, സന്തോഷ് കീഴാറ്റൂര്‍, ഇടവേള ബാബു, കോട്ടയം രമേശ്, മുകേഷ്, സുരേഷ് കുമാര്‍, തന്തൂര്‍ കൃഷ്ണന്‍, ആശാ ശരത്ത്, അന്നാ രേഷ്മ രാജന്‍, അന്‍സിബ ഹസന്‍, മാളവിക മേനോന്‍, മാളവിക നായര്‍, സ്വാസിക എന്നിവരാണ് പ്രധാന അഭിനേതാക്കള്‍.

 

 

Latest News