11 പ്രക്ഷോഭകരെ മ്യാന്‍മര്‍ സൈന്യം ജീവനോടെ കത്തിച്ചു

നേയ്പിദാ- പ്രായപൂര്‍ത്തിയാകാത്തവരുള്‍പ്പെടെ 11 പ്രക്ഷോഭകരെ മ്യാന്‍മര്‍ സൈന്യം ജീവനോടെ കത്തിച്ചുകൊന്നു. സാഗയിങ് മേഖലയിലാണ് സംഭവം.രാജ്യത്ത്  ജനാധിപത്യം പുനഃസ്ഥാപിക്കാന്‍ നടക്കുന്ന പ്രക്ഷോഭത്തിനിടെ തിങ്കളാഴ്ച രാത്രി സൈനികരുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം നടന്നുവെന്നും ഇതിനു തിരിച്ചടിയായാണ് വിപ്ലവകാരികളെ തിരഞ്ഞുപിടിച്ച് കൊന്നതെന്നുമാണ് പ്രദേശിക മാധ്യമ റിപ്പോര്‍ട്ടുകള്‍. പീപ്പിള്‍സ് ഡിഫന്‍സ് ഫോഴ്‌സ് പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. രാജ്യത്ത്  ജനാധിപത്യം പുനഃസ്ഥാപിക്കാന്‍ നടക്കുന്ന പ്രക്ഷോഭത്തിനിടെ തിങ്കളാഴ്ച രാത്രി സൈനികരുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം നടന്നുവെന്നും ഇതിനു തിരിച്ചടിയായാണ് വിപ്ലവകാരികളെ തെരഞ്ഞുപിടിച്ച് കൊന്നതെന്നുമാണ് പ്രദേശിക മാധ്യമ റിപ്പോര്‍ട്ടുകള്‍. പീപ്പിള്‍സ് ഡിഫന്‍സ് ഫോഴ്‌സ് പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്.സാഗയിങ്ങിലെ ഡണ്‍ ടാവ് ഗ്രാമത്തിലെ ഒരു കുടിലിലാണ് മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.  മൃഗീയ പീഡനത്തിന് ഇരയായതിനുശേഷമാണ് ഇവരെ കത്തിച്ചതെന്നും കൊല്ലപ്പെട്ടവരുടെ കൈകാലുകള്‍ കേബിള്‍ ഉപയോഗിച്ച് ബന്ധിച്ച നിലയിലായിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു.
 

Latest News