ലാഹോര്‍- സഹപ്രവര്‍ത്തകരായ നടിമാര്‍ വസ്ത്രം മാറുന്നതിന്റെ വീഡിയോ പ്രചരിപ്പിച്ച പാക്കിസ്ഥാനി നടിക്കെതിരെ കേസ്. ലാഹോറിലെ തിയേറ്റിലാണ് സഹനടിമാര്‍ വസ്ത്രം മാറുന്നതിന്റെ വീഡിയോ സിനിമനാടക നടി ഖുശ്ബു തിയേറ്റര്‍ ജീവനക്കാരന്റെ സഹായത്തോടെ ചിത്രീകരിച്ചത്. സഹതാരങ്ങളെ ഭീഷണിപ്പെടുത്താനും അപകീര്‍ത്തിപ്പെടുത്താനുമാണ് ഇവര്‍ വസ്ത്രം മാറുന്നതിന്റെ വീഡിയോ ചിത്രീകരിച്ചത്.
സഹനടിമാരുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഖുശ്ബുവിനെ നാടകത്തില്‍ നിന്നും പുറത്താക്കിയിരുന്നു. ഇതിനുള്ള പ്രതികാരമായിട്ടായിരുന്നു ഖുശ്ബു വീഡിയോ ചിത്രീകരിച്ചത്. വസ്ത്രം മാറുന്ന സ്ഥലത്ത് ക്യാമറ സ്ഥാപിക്കാന്‍ തിയേറ്റര്‍ ജീവനക്കാരനായ കാഷിഫ് ചാന് ഖുശ്ബു ഒരു ലക്ഷം രൂപ നല്‍കിയിരുന്നു. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ നാടകത്തിന്റെ നിര്‍മ്മാതാവ് പാക്കിസ്ഥാന്‍ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയെ(എഫ്.ഐ.എ) സമീപിക്കുകയായിരുന്നു. ഖുശ്ബുവിനും കൂട്ടാളിയായ കാഷിഫ് ചാനുമെതിരെ എഫ്.ഐ.എ സൈബര്‍ െ്രെകം വിഭാഗം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു.തിയേറ്ററിലെ വസ്ത്രം മാറുന്ന മുറിയില്‍ ക്യാമറ സ്ഥാപിച്ചതായി സമ്മതിച്ച ചാനെ അറസ്റ്റ് ചെയ്തതായി എഫ്.ഐ.എ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഖുശ്ബുവിന് ഡിസംബര്‍ 21 വരെ ജാമ്യം അനുവദിച്ചു.