ധ്യാൻ ശീനിവാസൻ നായകനാകുന്ന 'പാർട്ട്ണേഴ്സ്' എന്ന ചിത്രത്തിൻ്റെ ചിത്രീകരണം കാസർക്കോട് ആരംഭിച്ചു. ചിത്രത്തിൻ്റെ പൂജയും സ്വിച്ചോൺ കർമ്മവും വെള്ളിയാഴ്ച്ച നടന്നു. മമ്മൂട്ടി- വൈശാഖ് ടീമിൻ്റെ ന്യൂയോർക്ക്, ഇര എന്നീ ചിത്രങ്ങൾക്ക് തിരക്കഥ രചിച്ച് ശ്രദ്ധേയനായ നവീൻ ജോൺ ആണ് ചിത്രത്തിൻ്റെ തിരക്കഥ, സംവിധാനം എന്നിവ നിർവഹിക്കുന്നത്. കൊല്ലപ്പള്ളി ഫിലിംസിൻ്റെ ബാനറിൽ ദിനേശ് കൊല്ലപ്പള്ളിയാണ് നിർമാണം.
കാസർകോട്ട് നടന്ന ഒരു യഥാർത്ഥ സംഭവത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രത്തിൻ്റെ അവതരണമെന്ന് സംവിധായകനായ നവീൻ ജോൺ പറഞ്ഞു. പിച്ചക്കാരൻ എന്ന തമിഴ് സിനിമയിലൂടെ രംഗത്തെത്തിയ നടിയായ സാത്ന ടൈറ്റസ് ആണ് ചിത്രത്തിലെ നായിക. ധ്യാൻ ശ്രീനിവാസനെ കൂടാതെ സഞ്ജു ശിവറാം, ഹരീഷ് പേരടി, ദിനേഷ് കൊല്ലപ്പള്ളി, കലാഭവൻ ഷാജോൺ, ശ്രീകാന്ത് മുരളി, അനീഷ് ഗോപാൽ, ഡോ.റോണി, മധുസൂദന റാവു, നീരജ എസ് കുറുപ്പ്, ദേവകി രാജേന്ദ്രൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഫൈസൽ അലിയാണ് ഛായാഗ്രാഹകൻ. പ്രൊജക്റ്റ് ഡിസൈനർ - ബാദുഷ, എഡിറ്റിംഗ്-സുനിൽ എസ്.പിള്ള. ഹരി നാരായണൻ്റെ വരികൾക്ക് പ്രകാശ് അലക്സ് ഈണം പകർന്നിരിക്കുന്നു. കലാസംവിധാനം- സുരേഷ് കൊല്ലം, മേക്കപ്പ് - സജി കൊരട്ടി,
കോസ്റ്റ്യൂം ഡിസൈൻ - സുജിത് മട്ടന്നൂർ, പ്രൊഡക്ഷൻ കൺട്രോളർ-സതീഷ് കാവിൽക്കോട്ട, സ്റ്റിൽസ് - രാംദാസ് മാത്തൂർ, പി.ആർ.ഒ- പി.ശിവപ്രസാദ് എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ