ന്യൂദല്‍ഹി- ജനറല്‍ ബിപിന്‍ റാവത്തിന്റെ മരണത്തോടെ അടുത്ത സംയുക്ത സേനാ മേധാവിയെ കണ്ടെത്താനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയിലുള്ള സുരക്ഷാകാര്യ മന്ത്രിതല സമിതി ഇന്നലെ ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തിനിലവിലെ സേനാ മേധാവികളില്‍ കരസേനാ മേധാവി ജനറല്‍ എം. എം. നരവനെയാണ് ഏറ്റവും മുതിര്‍ന്നയാള്‍. സീനിയോരിറ്റിയുടെ അടിസ്ഥാനത്തില്‍ നിയമനം നടത്താന്‍ തീരുമാനിച്ചാല്‍, നരവനെ അടുത്ത സംയുക്ത സേനാ മേധാവിയാകും. അങ്ങനെ വന്നാല്‍, പുതിയ കരസേനാ മേധാവിയെ കണ്ടെത്തേണ്ടി വരും.നരവനെയ്ക്കു ശേഷം കരസേനയിലെ സീനിയര്‍ ഉദ്യോഗസ്ഥര്‍ കശ്മീരിലെ ഉധംപുര്‍ ആസ്ഥാനമായ വടക്കന്‍ സേനാ കമാന്‍ഡിന്റെ മേധാവി ലഫ്. ജനറല്‍ വൈ.കെ. ജോഷിയും കൊല്‍ക്കത്ത ആസ്ഥാനമായ കിഴക്കന്‍ കമാന്‍ഡ് മേധാവി ലഫ്. ജനറല്‍ മനോജ് പാണ്ഡെയുമാണ്. ഇരുവരും 1982 ലാണു സേനയില്‍ ചേര്‍ന്നത്.