കോയമ്പത്തൂര്‍- സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 14 പേര്‍ യാത്ര ചെയ്ത കരസേനയുടെ ഹെലികോപ്റ്റര്‍ തമിഴ്‌നാട്ടിലെ കൂനൂരില്‍ തകര്‍ന്നു വീണ് 4 പേർ കൊല്ലപ്പെട്ടു. ജനറല്‍ റാവത്തിന്റെ ഭാര്യയും സ്റ്റാഫും ഉള്‍പ്പെട്ട സംഘമാണ് കോപ്റ്ററിലുണ്ടായിരുന്നതെന്നാണ് വിവരം. പരിക്കേറ്റ മൂന്നു പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. ഇവരുടെ പേരുവിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.
കോയമ്പത്തൂരിലെ സുലൂര്‍ സേനാ താവളത്തില്‍ നിന്ന് നീലഗിരിയിലെ വെല്ലിങ്ടനിലേക്ക് പറക്കുന്നതിനിടെയാണ് കോപ്റ്റര്‍ തകര്‍ന്ന് വീണത്. വ്യോമ സേനയുടെ മി-17വി5 ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്.