മൂന്നാര്‍-യു എ ഇയിലെ ഇരുപത്താറ് ഡോക്ടര്‍മാര്‍ അണിനിരന്ന ബിയോണ്‍ ദി സെവന്‍ സീസ് എന്ന ചിത്രം അറേബ്യന്‍ വേള്‍ഡ് ഗിന്നസ് അവാര്‍ഡ് നേടി. സിനിമയുടെ നിര്‍മ്മാണം മുതല്‍, അഭിനയം വരെയുള്ള മേഖലകളില്‍ യു.എ.ഇയിലെ ഡോക്ടര്‍മാരാണ് പങ്കെടുത്തത്. ഓള്‍ സ്‌മൈല്‍സ് ഡ്രീം മൂവീസിനു വേണ്ടി ഡോ. ടൈറ്റസ് പീറ്റര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം പ്രതീഷ് ഉത്തമന്‍ ,ഡോ.സ്‌മൈലി ടൈറ്റസ് എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്നു. ചിത്രീകരണം ആലപ്പുഴ, മൂന്നാര്‍ എന്നിവിടങ്ങളിലായാണ് പൂര്‍ത്തിയായത്.
ദുബൈയിലെ മലയാളിയായ ജോയ് എന്ന പതിനഞ്ചുകാരന്റേയും, കുടുംബത്തിന്റേയും കഥ പറയുകയാണ് ഈ ചിത്രം.ദുബൈയിലെ ഒരു ബിസ്സിനസുകാരന്റെ മകനാണ് ജോയ് (പീറ്റര്‍ ടൈറ്റസ്) അമ്മ മരിച്ചതോടെ ഒറ്റപ്പെട്ട ജോയിയെ, അമ്മയുടെ മരണത്തിന് ഉത്തരവാദി നീയാണന്ന് പറഞ്ഞ് ചേച്ചി ഉപദ്രവിക്കും. രണ്ടാനമ്മയ്ക്ക് ജോയിയെ ഇഷ്ടമാണെങ്കിലും, അവന് താല്‍പര്യമില്ല. ഒരു ദിവസം ജോയിയും കുടുംബവും അമ്മയുടെ ഓര്‍മ്മ ദിവസത്തില്‍ പങ്കെടുവാന്‍ നാട്ടിലെത്തി. അവിടെ ഒരു പൊളിഞ്ഞു കിടന്ന കെട്ടിടത്തില്‍ നിന്ന് ഒരു ബുക്ക് കിട്ടി.ആ ബുക്കുമായി ജോയ് വീട്ടിലെത്തി. ബുക്കിനെ കുറിച്ച് റിസര്‍ച്ച് നടത്തി.അന്ന് ഉറക്കത്തില്‍ സ്വപ്നത്തില്‍ ഒരു പ്രേത രൂപം പ്രത്യക്ഷപ്പെട്ട്, ബുക്ക് എടുത്തതോടെ, നീ ബുക്കിനടിമയാണെന്നും ,ഇനി ബുക്ക് പറയുന്നതുപോലെ അനുസരിയ്ക്കണമെന്നും, ഇല്ലങ്കില്‍ കുടുംബത്തില്‍ അനര്‍ത്ഥങ്ങള്‍ ഉണ്ടാകുമെന്നും അറിയിച്ചു.ഈ സംഭവത്തോടെ ജോയിയുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചു. അവന്‍ ഒരു ദ്വീപില്‍ എത്തിച്ചേര്‍ന്നു.അവിടെ അവന് വലിയ പരീക്ഷണങ്ങളെയാണ് നേരിടേണ്ടി വന്നത്!
വ്യത്യസ്തമായൊരു കഥയും, അവതരണവുമാണ് ഈ ചിത്രം കാഴ്ചവെക്കുന്നത്. മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന ചിത്രത്തിനു ശേഷം കുട്ടികള്‍ അണിനിരക്കുന്ന വ്യത്യസ്തമായൊരു ഫാന്റസി ത്രില്ലര്‍ ചിത്രമാണിത്. ഡോ. ഉണ്ണികൃഷ്ണവര്‍മ്മ രചിച്ച്, ഡോ.വിമല്‍ കുമാര്‍ കാളി പുറയത്ത് ഈണമിട്ട്, വിജയ് യേശുദാസ് ,സിത്താര ,ഡോ.ബിനീത, ഡോ.വിമല്‍, ഡോ. നിത ആലപിച്ച, അഞ്ചു് മികച്ച ഗാനങ്ങള്‍ ഈ ചിത്രത്തിന്റെ ഒരു പ്രത്യേകതയാണ് . ഓള്‍ സ്‌മൈല്‍സ് ഡ്രീം മൂവീസിനു വേണ്ടി ഡോ. ടൈറ്റസ് പീറ്റര്‍ നിര്‍മ്മിക്കുന്ന ബിയോണ്‍ ദി സെവന്‍ സീസ് എന്ന ചിത്രം പ്രതീഷ് ഉത്തമന്‍ , സ്‌മൈലി ടൈറ്റസ് എന്നിവര്‍ സംവിധാനം ചെയ്യുന്നു. കഥ, തിരക്കഥ റോയ് തോമസ്, ഡോ. സ്‌മൈലി ടൈറ്റസ്, ക്യാമറ ഷിനൂപ് ടി ചാക്കോ, എഡിറ്റര്‍ അഖില്‍ ഏലിയാസ്, ഗാനരചന ഡോ.ഉണ്ണികൃഷ്ണവര്‍മ്മ ,സംഗീതം ഡോ.വിമല്‍ കുമാര്‍ കാളി പുറയത്ത്, ആലാപനം വിജയ് യേശുദാസ് ,സിത്താര ,ഡോ.ബിനീത, ഡോ.വിമല്‍, ഡോ. നിത, കല കിരണ്‍ അച്ചുതന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റോയ് തോമസ്, റിക്‌സി രാജീവ് ചാക്കോ, കോസ്റ്റ്യൂംസ് സൂര്യ രവീന്ദ്രന്‍, അസോസിയേറ്റ് ഡയറക്ടര്‍ ബസ്റ്റിന്‍ കുര്യാക്കോസ്, പി.ആര്‍.ഒ അയ്മനം സാജന്‍പീറ്റര്‍ ടൈറ്റസ്, ഡോ.പ്രശാന്ത് നായര്‍, കിരണ്‍ അരവിന്ദാക്ഷന്‍, ഡോ.സുദീന്ദ്രന്‍, സിനോജ് വര്‍ഗീസ്, വേദബൈജു,ഡോ.ഹൃദയ, ആതിര പട്ടേല്‍, ഡോ.ഗൗരി ഗോപന്‍, സാവിത്രി ശ്രീധരന്‍ എന്നിവര്‍ അഭിനയിക്കുന്നു .