മുംബൈ- ബോളിവുഡ് ആഘോഷമാക്കാനൊരുങ്ങുന്ന കത്രിന കൈഫ്- വിക്കികൗശല്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ നാല് നിബന്ധനകള്‍. ചുരുക്കം ചിലരെ മാത്രമാണ് കത്രീനയും വിക്കിയും മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന വിവാഹ ആഘോഷത്തിന് ക്ഷണിച്ചത്. എന്നാല്‍ ക്ഷണിക്കപ്പെട്ട അതിഥികള്‍ പോലും കര്‍ശനമായ ചില നിബന്ധനകള്‍ പാലിക്കേണ്ടതായുണ്ട്. നാളെ മുതല്‍ വ്യാഴാഴ്ച വരെയാണ് വിവാഹ ചടങ്ങുകള്‍ നടക്കുന്നത്.
നിബന്ധനകള്‍ ഇവയാണ്.
-പ്രത്യേക സ്റ്റിക്കര്‍ ഉള്ള വാഹനങ്ങള്‍ക്ക് മാത്രം പ്രവേശനം. ഇവന്റ് മാനേജ്‌മെന്റ് കമ്പനിയായിരിക്കും ഈ സ്റ്റിക്കര്‍ ഡിസൈന്‍ ചെയ്യുന്നതും വിതരണം ചെയ്യുന്നതും.
-നെഗറ്റീവ് കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം.
-രണ്ട് ഡോസ് വാക്‌സിനും വേണം
- കര്‍ശന നിര്‍ദേശങ്ങള്‍ അടങ്ങിയ കരാര്‍ ഒപ്പിടണം. ചിത്രങ്ങള്‍ എടുക്കില്ല, വിവാഹ വേദി എവിടെയാണെന്നോ വിവാഹത്തെ കുറിച്ചുള്ള വിവരങ്ങളോ ആര്‍ക്കും പറഞ്ഞു കൊടുക്കില്ല, വിവാഹ വിശേഷങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കില്ല, മൊബൈല്‍ ഫോണ്‍ വിവാഹ വേദിയില്‍ കൊണ്ടുവരില്ല തുടങ്ങിയ നിബന്ധനകളാണ് ഈ കരാറില്‍ അടങ്ങിയിട്ടുള്ളത്.