ന്യൂദൽഹി- ഇന്ത്യാ സന്ദർശനത്തിനെത്തിയ ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനി പ്രധാനമന്ത്രിക്ക് സ്‌നേഹോപഹാരമായി നൽകിയത് മഹാഭാരതം പേർഷ്യൻ പതിപ്പ്. പഞ്ചതന്ത്ര കഥകളുടെ പേർഷ്യൻ പതിപ്പായ കലീല വ ദിംനയുടെ ആനിമേഷനും സമ്മാനമായി നൽകി. വിദേശകാര്യ മന്ത്രാലയം വക്താവ് രവീഷ് കുമാറാണ് ഈ വിവരം ട്വിറ്ററിലൂടെ ചിത്ര സഹിതം പുറത്തു വിട്ടത്.