ജിദ്ദ- ചെങ്കടലോരത്ത് ഇനി സിനിമാ വസന്തം. അഭ്രപാളികളില്‍ അന്താരാഷ്ട്ര ചലച്ചിത്രകാവ്യങ്ങളുടെ മഹോല്‍സവം തീര്‍ക്കുന്ന റെഡ് സീ ഫിലിം ഫെസ്റ്റിവലിന് നാളെ ജിദ്ദ പൈതൃകനഗരത്തില്‍ തിരി തെളിയും.
ഡിസംബര്‍ ആറു മുതല്‍ 15 വരെ നീണ്ടു നില്‍ക്കുന്ന അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവല്‍ മൂന്നു തിയേറ്ററുകളിലായാണ് പ്രദര്‍ശിപ്പിക്കുക. നാളത്തെ ഉദ്ഘാടന സെഷന്‍ കഴിഞ്ഞാല്‍ മൂന്നു തിയേറ്ററുകളും സജീവമാകുമെന്ന്്് സൗദി സാംസ്‌കാരിക മന്ത്രാലയം വക്താവ് ഇബ്രാസ്്് മലയാളം ന്യൂസിനോട് പറഞ്ഞു.
വിവിധ വിഭാഗങ്ങളിലായി നൂറോളം സിനിമകളാണ് പ്രദര്‍ശിപ്പിക്കുക. റെഡ് കാര്‍പെറ്റ്്് ഗാല എന്ന തിയേറ്ററില്‍ ലോക ക്ലാസിക്കുകളും റെഡ് സീ സുസൂഖ് തിയേറ്ററില്‍ അറബ്്് ദേശീയ ചലച്ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും. റെഡ് സീ ഫിലിം കോംപിറ്റീഷന്‍ വിഭാഗത്തില്‍ ഹാനി അബു അസ്സാദിന്റെ ഹുദാസ് സലൂണ്‍, ബാസില്‍ ഗന്തൂറിന്റെ ദ അലൈസ്്്, നബീല്‍ അയൂച്ചിന്റെ കാസാബ്ലാങ്കാ ബീറ്റ്്്‌സ്്് തുടങ്ങിയ ചിത്രങ്ങളാണുള്ളത്്്. ഷോര്‍ട്ട്്് ഫിലിം കോപിറ്റീഷന്‍ , ഫെസ്റ്റിവല്‍ ഫേവറൈറ്റ്്്‌സ്്്, അറബ് സ്‌പെക്ടാക്കുലര്‍, ഇന്റര്‍നാഷനല്‍ സ്്്‌പെക്ടാക്കുലര്‍, ന്യൂ ജനറേഷന്‍ സൗദി ഫിലിം തുടങ്ങിയ വിഭാഗങ്ങളിലായാരിക്കും മല്‍സരം.
പ്രമുഖ സൗദി ചലച്ചിത്രപ്രതിഭ ഹൈഫാ അല്‍ മന്‍സൂറിന്റെ വജ്ദ എന്ന അവാര്‍ഡ്്് ചിത്രവും ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കും. മലയാളം ന്യൂസ്്് പ്രസാധകരായ സൗദി റിസര്‍ച്ച്്് ആന്റ്്് മീഡിയാ ഗ്രൂപ്പുള്‍പ്പെടെയുള്ള സ്ഥാപനങ്ങളാണ് റെഡ് സീ ഫിലിം ഫെസ്റ്റിവലിന്റെ പ്രായോജകര്‍.
തിയേറ്ററുകളുടേയും റജിസ്‌ട്രേഷന്‍ ഓഫീസുകളുടേയും നിര്‍മാണം ഇതിനകം പൂര്‍ത്തിയായി. ബലദ്്്് പൈതൃകനഗരത്തിന്റെ മുഖഛായ തന്നെ മാറ്റിയിട്ടുണ്ട്്്. കൂടുതല്‍ വിവരങ്ങള്‍ക്ക്്് റെഡ്‌സീ ഫിലിം ഫെസ്റ്റിവല്‍ എന്ന സൈറ്റ്്് സന്ദര്‍ശിക്കാവുന്നതാണ്്്.