കൊച്ചി- മമ്മൂട്ടി കെ.മധുഎസ്.എന്‍ സ്വാമി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന സിബിഐ 5നായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. മലയാള കുറ്റാന്വേഷണ സിനിമകളിലെ എക്കാലത്തെയും മികച്ച സീരീസായ സിബിഐ ഡയറിക്കുറിപ്പിപ്പിന്റെ അഞ്ചാം ഭാഗമാണ് ഇത്. ഇപ്പോഴിതാ ചിത്രത്തില്‍ സേതുരാമ അയ്യരുടെ ടീമില്‍ ചേരാനായ സന്തോഷം പങ്കുവയ്ക്കുകയാണ് നടന്‍ രമേഷ് പിഷാരടി. കുട്ടിക്കാലത്ത് സിബിഐ ഡയറിക്കുറിപ്പ് കാണുമ്പോള്‍ വിദൂരഭാവിയില്‍ പോലും ഇല്ലാതിരുന്ന സ്വപ്നമാണ് ഇപ്പോള്‍ സാക്ഷാത്കരിക്കുന്നതെന്ന് രമേശ് പിഷാരടി പറയുന്നു.'ഈ ഐഡി കാര്‍ഡിന് നന്ദി. കുട്ടിക്കാലത്ത് സിബിഐ ഡയറിക്കുറിപ്പ് കണ്ടപ്പോള്‍ വിദൂര ഭാവിയില്‍ പോലും ഇല്ലാതിരുന്ന സ്വപ്നം. വളര്‍ന്ന് സേതുരാമയ്യര്‍ സിബിഐ കാണുമ്പോള്‍ കൊതിയോടെ കണ്ട സ്വപ്നം. കൈ പുറകില്‍ കെട്ടി ആ ബിജിഎം ഇട്ട് മലയാള സിനിമയുടെ ചരിത്രത്തിലേക്ക് ആദ്യമായി ഒരു സിനിമയ്ക്ക് അഞ്ചാം ഭാഗം ഒരുങ്ങുന്നു. ഒരുപക്ഷേ ലോക സിനിമയില്‍ ഒരേ സംവിധായകനും തിരക്കഥാകൃത്തും നായകനും 33 വര്‍ഷങ്ങള്‍ക്കിടയില്‍ 5 ഭാഗങ്ങളില്‍ ഒന്നിക്കുന്നു- രമേശ് പിഷാരടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.