നവാഗതയായ രമ്യ അരവിന്ദിന്റെ 'ഒരു പോലീസിന്റെ മരണം' എന്ന ചിത്രത്തില്‍ ഉര്‍വശി പോലീസ് കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഒരു പോലീസുകാരന്റെ ദുരൂഹ സാഹചര്യത്തിലുള്ള മരണവും അതുമായി ബന്ധപ്പെട്ട സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. സൗബിന്‍ ഷാഹിറാണ് ചിത്രത്തിലെ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ഡിക്സണ്‍ പൊടുത്താസിന്റെ നിര്‍മാണ നിര്‍വ്വഹണത്തില്‍ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം: ശഹനാദ് ജലാല്‍, ചിത്രസംയോജനം: കിരണ്‍ദാസ്.
അഞ്ജലി മേനോന്റെയും ശ്യാമപ്രസാദിന്റെയും സഹസംവിധായകയായാണ് രമ്യ അരവിന്ദ് സിനിമയിലേക്ക് കടന്നുവരുന്നത്. അഞ്ജലി മേനോന്റെ 'ബാംഗ്ലൂര്‍ ഡേയ്‌സ്', ശ്യാമപ്രസാദിന്റെ അരികെ, ഋതു, ഇംഗ്ലീഷ്, ആര്‍ട്ടിസ്റ്റ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കാന്‍ രമ്യയ്ക്ക് അവസരം ലഭിച്ചിട്ടുണ്ട്.