ന്യൂദല്‍ഹി- എം.പിമാരുടേയും മന്ത്രിമാരുടേയും പേരും ചുമതലയും രേഖപ്പെടുത്തിയ പാര്‍ലമെന്റ് 'ഹൂ ഈസ് ഹൂ' കൈപുസ്തകത്തില്‍ പിശക്. പാര്‍ലമെന്ററി കാര്യ സഹമന്ത്രി വി.മുരളീധരന്റെ ചിത്രത്തിനുപകരം കോണ്‍ഗ്രസ് എം.പി കെ മുരളീധരന്റെ ചിത്രമാണ് അച്ചടിച്ചിരിക്കുന്നത്. ഇതോടെ വിതരണം ചെയ്ത് പുസ്തകങ്ങള്‍ തിരിച്ചു വാങ്ങി കൊണ്ടിരിക്കുകയാണ്.
മന്ത്രിമാരുടെ പേരും ചുമതലയും വിലാസവും ഫോണ്‍നമ്പറും രേഖപ്പെടുത്തിയ ഭാഗത്താണ് വി മുരളീധരന്റെ പേരിനൊപ്പം കെ.മുരളീധരന്റെ ചിത്രം അച്ചടിച്ചുവന്നത്. കൈ പുസ്തകങ്ങളെല്ലാം വിതരണം ചെയ്ത ശേഷമാണ് പിശക് മനസിലാക്കി, തിരിച്ചുവിളിക്കുന്നത്.