Sorry, you need to enable JavaScript to visit this website.

മെറ്റ ക്രിപ്‌റ്റോകറൻസി മേധാവി കമ്പനി വിടുന്നു

ഫേസ്ബുക്കിന്റെ (മെറ്റ) ക്രിപ്‌റ്റോകറൻസി പദ്ധതികൾക്ക് മേൽനോട്ടം വഹിക്കുന്ന  എക്‌സിക്യൂട്ടീവ് ഡേവിഡ് മാർക്കസ് കമ്പനി വിടുന്നു. 2021 അവസാനത്തോടെ മാർക്കസ് കമ്പനിയിൽനിന്ന് പടിയിറങ്ങുമെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
പേപാലിൽ എക്‌സിക്യൂട്ടീവായിരുന്ന മാർക്കസ് 2014 ലാണ് ഫേസ്ബുക്കിൽ ചേർന്നത്. ഫേസ്ബുക്കിന്റെ ബ്ലോക്ക്‌ചെയിൻ ഡിവിഷൻ ആരംഭിക്കുന്നതിനായുള്ള ചുമതല വഹിക്കുന്നതുവരെ നാല് വർഷം മെസഞ്ചറിന്റെ ചുമതലയിലായിരുന്നു. അതിനു ശേഷം ദീർഘകാലമായി അനിശ്ചിതത്വത്തിൽ തുടരുന്ന മെറ്റയുടെ ക്രിപ്‌റ്റോകറൻസി പദ്ധതികളുടെയും ഫേസ്ബുക്ക് പേ പോലുള്ള മറ്റു പേയ്‌മെന്റ് ഉൽപന്നങ്ങളുടെയും മേൽനോട്ടം വഹിക്കുന്നു.


കമ്പനിയുടെ ക്രിപ്‌റ്റോകറൻസി വാലറ്റായ നോവി പുറത്തിറക്കാനുള്ള ശ്രമത്തിലായിരുന്നു മാർക്കസ്.  ഈ വർഷം ആദ്യം അമേരിക്കയിലും ഗ്വാട്ടിമാലയിലും വാലറ്റിന്റെ ചെറിയ തുടക്കം അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. മാർക്കസ് സഹസ്ഥാപകനായിരുന്ന ലിബ്ര എന്നറിയപ്പെട്ടിരുന്ന ക്രിപ്‌റ്റോകറൻസിയായ ഡൈമിന്റെ പിന്തുണയില്ലാതെ ആയിരുന്നു വാലറ്റിന്റെ തുടക്കം. 
മെറ്റയിൽ നിന്ന് സ്വതന്ത്രമാക്കിയ ഈ പദ്ധതി പക്ഷേ, ലോകമെമ്പാടുമുള്ള റെഗുലേറ്റർമാരുടെയും ഉദ്യോഗസ്ഥരുടെയും നിയന്ത്രണങ്ങൾക്കും തടസ്സങ്ങൾക്കുമി
ടയിൽ ആവർത്തിച്ച് വൈകുകയാണ്. നോവിയുടെ പരീക്ഷണത്തെക്കുറിച്ചുള്ള വാർത്തകൾ പോലും തടയപ്പെട്ടതോടെ കമ്പനിയെ പിന്തിരിപ്പിച്ചു. ക്രിപ്‌റ്റോ വാലറ്റ് പരീക്ഷണം ആരംഭിച്ച വാർത്ത  വിസിൽബ്ലോവറാണ്  വെളിപ്പെടുത്തിയിരുന്നത്. തുടർന്ന് പരീക്ഷണം നിർത്താൻ കമ്പനി നിർബന്ധിതമായി.  
നോവിക്ക് വേണ്ടി ചെലവഴിച്ച വർഷങ്ങൾ ദൗത്യ നിർവഹണത്തോടൊപ്പം ബൗദ്ധികമായി ഉത്തേജിപ്പിക്കുന്നതായിരുന്നുവെന്നും പുതിയതും ആവേശകരവുമായ എന്തെങ്കിലും തുടങ്ങുന്നതിന് മുമ്പ് കുറച്ച് അവധി എടുക്കുകയാണെന്നും മാർക്കസ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. 

Latest News