കൊച്ചി-നടന്മരും നിര്‍മാതാക്കളുമായ പൃഥ്വിരാജ് , ദുല്‍ഖര്‍ സല്‍മാന്‍, വിജയ് ബാബു എന്നിവരുടെ ഓഫീസുകളില്‍ ആദായ നികുതി വകുപ്പ് പരിശോധന നടത്തി. ആദായ നികുതി വകുപ്പിന്റെ ടി.ഡി.എസ് വിഭാഗമാണ് പരിശോധനക്കെത്തയത്.
പൃഥ്വിരാജിന്റെ 'പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, ദുല്‍ഖറിന്റെ വേഫെയര്‍ ഫിലിംസ്, വിജയ് ബാബുവിന്റെ െ്രെഫഡെ ഫിലിംസ് എന്നിവയുടെ ഓഫീസുകളിലാണ് പരിശോധന.
നേരത്തെ ആന്റണി പെരുമ്പാവൂര്‍, ആന്റോ ജോസഫ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവരുടെ ഓഫീസുകളിലും പരിശോധന നടത്തിയിരുന്നു. ഇവരോട് നേരിട്ട് ഹാജരാകാന്‍ ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. വരുമാനകണക്കുകളില്‍ വ്യത്യാസമുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നു.